ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവൽ; നറുക്കെടുപ്പിന് മികച്ച പ്രതികരണം; കൈനിറയെ സമ്മാനങ്ങൾ

dlf-nissan-dubai
SHARE

ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള നറുക്കെടുപ്പിന് മികച്ച പ്രതികരണം. മലയാളികളുൾപ്പെടെ ഒട്ടേറെപേരാണ് ദിവസംതോറുമുള്ള നറുക്കെടുപ്പിൽ  കൈനിറയെ സമ്മാനങ്ങളുമായി മടങ്ങുന്നത്. ‍‍ഡിഎസ്എഫിനോട് അനുബന്ധിച്ച് ഡിസംബ‍ർ 15ന് തുടങ്ങിയ നറുക്കെടുപ്പ് ഈ മാസം 29 വരെ തുടരും. 

ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ഭാഗമായുളള നറുക്കെടുപ്പിൽ പങ്കെടുക്കാൻ കൂപ്പൺ എടുക്കുന്നവരുടെ തിരക്കാണ് ഇത്. ദെയ്‌റയിലെ ഗോൾഡ് സൂഖിലാണ്  നറുക്കെടുപ്പ്. മലയാളികൾ അടക്കം ഒട്ടേറെപേ‍രാണ് സമ്മാനം നേടുന്നത്.  കഴിഞ്ഞ ദിവസം നടന്ന മെഗാറാഫിൾ നറുക്കെടുപ്പിൽ നിസാൻ പട്രോൾ കാറും  ഒരു ലക്ഷം ദിർഹവും നേടിയത് സെ‍ർബിയക്കാരനാണ്

രണ്ട് ടിക്കറ്റെടുത്തതിൽ ഒന്നാണ് സമ്മാനത്തിന് അ‍ർഹനാക്കിയത്. നാട്ടിൽ കുട്ടികളുടെ പഠനത്തിനായി തുക വിനിയോഗിക്കുമെന്ന് പറയുന്നും ഇബ്രാഹിം. മെഗാറാഫിൾ ടിക്കറ്റിന് 200 ദിർഹമാണ് നിരക്ക്. ദിവസവും ഒരു ലക്ഷം ദി‍‍ർഹം സമ്മാനം നൽകുന്ന ടിക്കറ്റിന് വില പത്ത് ദി‍ർഹം മാത്രമാണ്. വൻ തുക മുടക്കാൻ കഴിയാത്തവർക്ക് ഭാഗ്യം പരീക്ഷിക്കാനുള്ള അവസരമാണിത്. കന്യാകുമാരി സ്വദേശിനി മകളുടെ പേരിൽ എടുത്ത ടിക്കറ്റിനാണ് കഴിഞ്ഞദിവസം നറുക്ക് വീണത്.

ദിവസവും ആയിരങ്ങളാണ് പ്രതിദിന നറുക്കെടുപ്പിൽ പങ്കാളികളാകുന്നത്. എപ്കോ, ഇനോക് പെട്രോൾ പമ്പുകളിൽ നിന്നും നഗരത്തിൽ ഉടനീളമുള്ള നിസാൻ റാഫിളിൻറെ കിയോസ്കുകളിൽ നിന്നും സൂം ഔട്ട്ലെറ്റിൽ നിന്നും ടിക്കറ്റെടുക്കാം. ഓൺലൈനായി ഐഡീൽസ്.കോം വെബ് സൈറ്റിൽന നിന്നും ടിക്കറ്റ് ലഭിക്കും. കോവിഡ് പ്രതിസന്ധി മറികടന്നശേഷം നടക്കുന്ന ഫെസ്റ്റവലിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങളും ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടക്കുന്നുണ്ട്. 

2023 Dubai Shopping Festival

MORE IN GULF
SHOW MORE