കളഞ്ഞു കിട്ടിയ 1,30,000ത്തിലേറെ ദിർഹം തിരികെയേൽപ്പിച്ച് ഇന്ത്യക്കാരൻ; ആദരിച്ച് പൊലീസ്

uae-honoured
SHARE

യുഎഇയിൽ പൊതുവഴിയിൽ നിന്നു കളഞ്ഞുകിട്ടിയ 1,30,000ത്തിലേറെ ദിർഹം തിരികെയേൽപ്പിച്ച് ഇന്ത്യക്കാരൻ. ഉപേന്ദ്രനാഥ് ചതുർവേദി എന്ന ഇന്ത്യൻ വംശജനാണ് തനിക്ക് വഴിയിൽ നിന്നു ലഭിച്ച 1,34,930 ദിർഹം അൽ റാഫ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു മാതൃകയായത്. അൽ‌ റഫ പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ ഒമർ മുഹമ്മദ് ബിൻ ഹമദ് ചതുർവേദിയുടെ സത്യസന്ധമായ പ്രവർത്തിയെ അനുമോദിച്ചു. 

പൊതുജനവും പൊലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനായി അദ്ദേഹം ചതുർവേദിക്ക് പ്രശംസാ പത്രം സമ്മാനിച്ചു. തന്നെ അനുമോദിച്ച പൊലീസിനു നന്ദി പറഞ്ഞ ചതുർവേദി ഈ അംഗീകാരം തനിക്ക് വളരെയധികം അഭിമാനവും സന്തോഷവും നൽകുന്നുവെന്നും പറഞ്ഞു.

MORE IN GULF
SHOW MORE