യുഎഇയിൽ കനത്ത മഴ; അസ്ഥിരമായ കാലാവസ്ഥ ഏതാനും ദിവസം കൂടിയെന്ന് റിപ്പോർട്ട്

uae-rain
SHARE

യുഎഇയിൽ കനത്തമഴ. രാജ്യത്ത് ഏതാനും ദിവസം അസ്ഥിരമായ കാലാവസ്ഥ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ഷാ‍‍ർജയിൽ ഇനിയൊരു അറിയിപ്പുണ്ടാകും വരെ പാ‍ർക്കുകൾ തുറക്കില്ല. നാളെയും മഴ തുടരുമെന്നാണ് റിപ്പോർട്ട്.

പുലർച്ചെ തുടങ്ങിയ മഴ യുഎഇയിൽ ലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്. ദുബായ്, ഷാ‍ർജ, അബുദാബി എമിറേറ്റുകളിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്. ശക്തമായ മഴയിൽ  ദൂരകാഴ്ച കുറഞ്ഞ് ദുബായിയിലും ഷാ‍ർജയിലും  ഗതാഗതം തടസ്സപ്പെട്ടു. ഷാർജയിൽ പലയിടങ്ങളിലും റോഡിൽ വെള്ളം കയറി.

മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്.  മഴ കണക്കിലെടുത്ത് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ  യെലോ അലർട് പ്രഖ്യാപിച്ചിരുന്നെങ്കിലും ചിലയിടങ്ങളിൽ മഴ കനക്കുമെന്നാണ് റിപ്പോർട്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ചൈനീസ് , ഉർദു ഉൾപ്പെടെ വിവിധ ഭാഷങ്ങളിലായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതിനാൽ താഴ്വാരങ്ങളിലും വാദികളിലും നിന്നും ജനങ്ങൾ വിട്ടുനിൽക്കണം

ദുബായിയിൽ മഴയെ തുടർന്ന് ഗ്ലോബൽ വില്ലേജ് തുറന്നില്ല. ഷാർജയിൽ കാലാവസ്ഥ പൂർവസ്ഥിതിയിലാകും വരെ പാർക്കുകൾ തുറക്കില്ലെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അജ്മാനിൽ ബസ് ഓൺ ഡിമാൻഡ് സർവീസ് റദ്ദാക്കി. 

MORE IN GULF
SHOW MORE