ദുബായിൽ നറുക്കെടുപ്പ്: ഇന്ത്യൻ ഡ്രൈവർക്ക് 33 കോടിയിലേറെ രൂപയുടെ നേട്ടം

ajai-dubai
SHARE

യുഎഇ എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിൽ 15 മില്യനിന്റെ ( 33 കോടിയിലേറെ ഇന്ത്യൻ രൂപ) നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഡ്രൈവർ. ഇന്ത്യയിൽ നിന്നുള്ള അജയ് ഒഗുള എന്ന 31കാരനെ തേടിയാണു ഭാഗ്യമെത്തിയത്. വെറുതെ ഒരു ഭാഗ്യ പരീക്ഷണത്തിനായി അജയ് എടുത്ത ടിക്കറ്റാണു ഭാഗ്യം കൊണ്ടു ചെന്നത്. നാലു വർഷം മുൻപ് ദുബായിലെത്തിയ അജയ് ഒരു ജ്വല്ലറിയിൽ ഡ്രൈവറായി ജോലി നോക്കുകയാണ്.

സ്വന്തമായി ഒരു വീടു വയ്ക്കുക, ഒരു നിർമാണ കമ്പനി തുടങ്ങുക തുടങ്ങിയവയാണ് അജയ്‌യുടെ ലക്ഷ്യങ്ങൾ.  വീട്ടിലെ മൂത്ത മകനാണ്. പ്രായമായ അമ്മയും സഹോദരങ്ങളും ഉണ്ട്. കുടുംബത്തെ കഴിയുന്നതും സഹായിക്കണം.  തനിക്കും അമ്മയ്ക്കും സഹോദരങ്ങൾക്കും ഇപ്പോഴും താൻ കോടിപതി ആയെന്നു വിശ്വസിക്കാനായിട്ടില്ല. പാവപ്പെട്ടവരെ സഹായിക്കാനും താൻ തുക ചെലവാക്കും.–അജയ് പറയുന്നു.

MORE IN GULF
SHOW MORE