ഭാഗ്യത്തിനായി കാത്തിരുന്നത് 33 വർഷം; ദുബായിൽ ഇന്ത്യൻ വംശജനായ 76കാരനെ തേടി 8 കോടി

dubai-lottery
SHARE

എനിക്കും ഒരു ഭാഗ്യദിനം ഉണ്ടെന്ന് കരുതി 33 വർഷം കാത്തിരുന്ന ഇന്ത്യക്കാരൻ സഫിർ അഹമദ് എന്ന വയോധികനെ തേടി ഒടുവിൽ കോടികളെത്തി. ദുബായിൽ താമസിക്കുന്ന 76 കാരന് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ ഏറ്റവും ഒടുവിലത്തെ നറുക്കെടുപ്പിൽ 8 കോടിയിലേറെ രൂപ(10 ലക്ഷം ഡോളർ) സമ്മാനമായി ലഭിച്ചു. 1989 മുതൽ ഇദ്ദേഹം ഭാഗ്യ പരീക്ഷണം നടത്തിവരുന്നു. അതായത് 46 വർഷമായി ദുബായിൽ താമസിക്കുന്ന സഫിർ അഹമ്മദിനെ തേടി ഭാഗ്യമെത്തിയതു മൂന്നു ദശകത്തിനു ശേഷം. 

ദുബായ് ഡ്യൂട്ടി ഫ്രീയുടെ 39–ാം വാർഷികത്തോടനുബന്ധിച്ചു നടന്ന നറുക്കെടുപ്പിൽ മലയാളിയായ റോയ് മിറാൻഡ റോളണ്ട് എന്നയാൾക്കും 8 കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചു. നവംബർ 29ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഇദ്ദേഹം നറുക്കെടുപ്പ് ടിക്കറ്റ് വാങ്ങിയത്.

റോളണ്ടും സഫിറും യഥാക്രമം ദുബായ് ഡ്യൂട്ടി ഫ്രീയുടെ 201, 202 ഇന്ത്യൻ  ഭാഗ്യശാലികളാണ്. ഇന്ത്യക്കാരാണ് ഇൗ നറുക്കെടുപ്പുകളിൽ ഏറ്റവും കൂടുതൽ വിജയിച്ചിട്ടുള്ളത്. മറ്റു നറുക്കെടുപ്പിൽ ഇന്ത്യക്കാരി അമാസ് സപ് ന അഷ്റഫ് ആഡംബര ബൈക്ക് സ്വന്തമാക്കി.

MORE IN GULF
SHOW MORE