ഐപിഎൽ ലേലം; ഇടം നേടി യുഎഇ ടീമിലെ 6 അംഗങ്ങൾ

ipluae-17
SHARE

ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള ഇത്തവണത്തെ ലേലത്തില്‍ ഇടംനേടി മലയാളി ക്യാപ്റ്റനടക്കം യുഎഇ ടീമിലെ ആറുപേർ. ഇതോടെ ലേലത്തില്‍ ഏറ്റവും കൂടുതൽ പേർ ഉൾപ്പെടുന്ന അസോസിയേറ്റ് രാജ്യങ്ങളിൽ ഒന്നായി യുഎഇ. 23ന് കൊച്ചിയിൽവച്ചാണ് ലേലം. ഇതാദ്യമായാണ് ആറ് യുഎഇ താരങ്ങൾ ഐപിഎൽ ലേലത്തിൽ ഇടംനേടുന്നത്. യുഎഇ ക്യാപ്റ്റൻ  തലശ്ശേരി സ്വദേശി സി.പി. റിസ്വാൻ, വൈസ് ക്യാപ്റ്റൻ വൃത്യ അരവിന്ദ്,  എയ്‌സ്  ലെഗ് സ്പിന്നർ കാർത്തിക് മെയ്യപ്പൻ,  യുവ ഓൾറൗണ്ടർമാരായ അയാൻ അഫ്‌സൽ ഖാൻ, അലിഷാൻ ഷറഫു, ബാസിൽ ഹമീദ് എന്നിവരാണ് യുഎഇയിൽ ടീമിൽ നിന്ന് ലേലത്തിൽ പങ്കെടുക്കുന്നത്.  മലയാളികളായ സിപി റിസ്വാന്‍റെയും ബാസിൽ ഹമീദിന്‍റെയും അടിസ്ഥാന വില 30 ലക്ഷം രൂപയും മറ്റു നാലു പേർക്ക് 20 ലക്ഷം രൂപയുമാണ്.  

ഓസ്‌ട്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് യുഎഇ ക്രിക്കറ്റ് താരങ്ങളുടെ ജനപ്രീതി കൂട്ടിയത്. രണ്ടാംതവണയും ട്വന്‍റി 20 ലോകകപ്പിന് യോഗ്യത നേടിയ ടീം മികച്ച പ്രകടനമാണ് ഈ വർഷം കാഴ്ചവച്ചത്.  ഇന്‍റർനാഷണൽ ലീഗ് ട്വന്‍റി 20 നടത്തി യുഎഇ പ്രഫഷനൽ ലീഗിലേക്കു കടക്കുന്നതിനിടെയാണ് ഐപിഎല്ലിലും സാന്നിധ്യമാവുന്നത്. 2023 ജനുവരിയിൽ ടൂർണമെന്‍റ് ആരംഭിക്കും. 

MORE IN GULF
SHOW MORE