വിനോദവും വിശ്രമവും ഉറപ്പാക്കി ദുബായ് ഗ്ലോബൽ വില്ലേജ്; മനംകവർന്ന് കബാനകൾ

cabana-178
SHARE

ദുബായ് ഗ്ലോബൽ വില്ലേജിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് സന്ദർശകരാണ് എത്തുന്നത്. ഒട്ടനവധി പുതിയ കാഴ്ചകളുമായാണ് ഇത്തവണത്തെ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. അതിൽ പ്രധാനമാണ് കബാന.

വൈവിധ്യങ്ങളായ ഷോപ്പിങ് അനുഭവങ്ങൾക്കൊപ്പം കൂടുതൽ വിനോദ വിശ്രമ സൗകര്യങ്ങളാണ് ഇത്തവണ  ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. മണിക്കൂറിന് 150 ദിർഹം വീതമാണ് കബാനകളിലെ നിരക്ക്. ശനി , ഞായർ ദിവസങ്ങളിൽ ആദ്യ മണിക്കൂർ തന്നെ ലഭിക്കാൻ 50 ദിർഹം അധികം നൽകണം. ഒരു കബാനയിൽ 8 പേർക്ക് ഇരിക്കാം. 

കുടുംബവും കൂട്ടുകാരുമായി എത്തുന്നവർക്ക് ഗ്ലോബൽ വില്ലേജിൽ സ്വകാര്യ പാർട്ടി നടത്താനുള്ള അവസരമാണ് കബാനകൾ നൽകുന്നത്. പരിസ്ഥിതി സൗഹൃദ  ഓപ്പൺ ഐസ് സ്കേറ്റിങ് റിങ്കും ഇത്തവണത്തെ പുതുമയാണ്. സിന്തറ്റക് ഐസ് ഉപയോഗിച്ചു തയാറാക്കിയ സ്നൊഫെസ്റ്റ് ഐസ്  റിങ്കിൽ 20 മിനിറ്റ് റൈഡിന് 40 ദിർഹമാണ് നിരക്ക് .

Cabanas attracted people in Dubai global village

MORE IN KERALA
SHOW MORE