ഖത്തർ ലോകകപ്പ്; ഗതാഗത സൗകര്യം വർധിപ്പിച്ച് ദുബായ്

dubai
SHARE

ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് ഗതാഗതസൌകര്യങ്ങൾ ക്രമീകരിച്ച്  ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ടാക്സികളുടെ എണ്ണം വർധിപ്പിച്ചും പ്രത്യേക ബസ് സർവീസ് നടത്തിയും ഫുട്ബോൾ ആരാധകർക്ക് യാത്രാസൌകര്യം ഏർപ്പെടുത്തിയിരിക്കുകയാണ് ആർടിഎ.  

700 ടാക്സികളാണ് ലോകകപ്പിന്‍റെ ഭാഗമായി ആർടിഎ പുതുതായി നിരത്തിലിറക്കുന്നത്. നിലവിൽ 11,310 ടാക്സികളാണ് ദുബായിൽ സർവീസ് നടത്തുന്നത്. ഹല ടാക്സികൾ കരീം ആപ് വഴി ബുക്ക് ചെയ്യാം. വാരാന്ത്യത്തിലും പൊതു അവധി ദിവസങ്ങളിലും 24 മണിക്കൂറും ടാക്സികൾ ലഭ്യമായിരിക്കും. അറുപത് ബസുകളാണ് ആരാധകരെ ലോകകപ്പുമായി ബന്ധപ്പെട്ട ഇടങ്ങളിലെത്തിക്കാൻ ഒരുക്കിയിരിക്കുന്നത്. അൽ മംക്തും വിമാനത്താവളത്തിൽ നിന്ന് ദുബായ് എക്സോപോ മെട്രോ സ്റ്റേഷനിലേക്കാണ് കൂടുതൽ സർവീസുകളും. ഇബിൻ ബത്തൂത്ത ബസ് സ്റ്റേഷനിലേക്കും സർവീസ് നടത്തും. ഡിസംബർ 20 വരെയാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. മെട്രോ സർവീസുകൾ വേറെയും. രണ്ട് ഫെറി സർവീസുകളും ഒരു വാട്ടർ ടാക്സിയും മാച്ചിന്‍റെ സമയവുമായി ക്രമീകരിച്ച് ഒരുക്കുന്നുണ്ട്.  ബ്ലൂ വാട്ടർ ഐലന്‍റിനെയും ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയായ ദുബായ് ഹാർബറിനെയും ബന്ധിപ്പിച്ചായിരുക്കും ഇവയുടെ സർവീസ്. ദുബായ് മീഡിയ സിറ്റി, ബരസ്തി, സിറോ ഗ്രാവിറ്റി എന്നിവടങ്ങളിലെ ഫാൻ സോണുകളിലേക്കും ഗതാഗതസൌകര്യമൊരുക്കും. 

MORE IN GULF
SHOW MORE