വേറിട്ട സംസ്കാരം, ഭാഷ, വേഷം, രുചി; വിസ്മയജാലകം തുറന്ന് ദുബായ് ഗ്ലോബൽ വില്ലേജ്

വിവിധ സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ് ദുബായ്. ലോകം ഒരു ഗ്രാമമായി ചുരുങ്ങുന്ന കാഴ്ച കാണാം ദുബായ് ഗ്ലോബൽ വില്ലേജിലെത്തിയാൽ. സംസ്കാരങ്ങളുടെ വൈവിധ്യങ്ങൾ,, വേഷമായും ഭാഷയായും രുചികളായുമൊക്കെ ഒത്തുചേരുകയാണ് ഇവിടെ. 

കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറി വൈവിധ്യമാർന്ന ആകർഷണങ്ങളുമായാണ് ഇക്കുറി ഗ്ലോബൽ വില്ലേജ് സന്ദർശകരെ വരവേൽക്കുന്നത്. വർണവെളിച്ചങ്ങളും ആവേശകാഴ്ചകളുമായി വിസ്മയലോകം. നിറഞ്ഞചിരിയോടെ പുതിയ ആവേശത്തോടെ സന്ദർശകരും.

പുതിയ കാഴ്ചകളിൽ ഹൈലറ്റുകളിലൊന്ന് റോഡ് ഓഫ് ഏഷ്യയാണ് ശ്രീലങ്ക, ഇന്തോനീഷ്യ, മലേഷ്യ, വിയ്റ്റാം, നേപ്പാൾ തുടങ്ങി 13 ഏഷ്യൻ രാജ്യങ്ങളുടെ സ്റ്റോളുകളാണ് സ്ട്രീറ്റിലുള്ളത്. ഏഷ്യയിലെ വസ്ത്ര, രുചി വൈവിധ്യങ്ങളും കരകൌശവസ്കുക്കളും ലഭ്യമാക്കുകയാണ് ഇവിടെ. വഴിയോര വിൽപനകേന്ദ്രം എന്ന ആശയത്തിലാണ് റോഡ് ഓഫ് ഏഷ്യ ഒരുക്കിയിട്ടുള്ളത്.

ശ്രീലങ്കൻ ചായപ്പൊടിയും സുഗന്ധ വ്യഞ്ജനങ്ങളും, വിയറ്റ്നാമീസ് കരകൗശല വസ്തുക്കളും മലേഷ്യൻ ഫാഷൻ വസ്ത്രങ്ങലുമെല്ലാം ഇവിടെയുണ്ട്.  കണ്‍പീലുകളുടെ നീളം കൂട്ടുന്ന മസ്കാര പരിചയപ്പെടുത്തുകയാണ് ഇവർ.കൃത്രിമ കണ്‍പീലികൾ ഉപയോഗിക്കാതെ തന്നെ ഉദ്ദേശിച്ചഫലം ലഭിക്കും. ഗ്ലോബൽ വില്ലേജിൽ സ്വന്തം പവലിയൻ വയ്ക്കാൻ കഴിയാത്ത ഏഷ്യൻ രാജ്യങ്ങളാണിവിടെയുള്ളത്.   മികച്ച  വിനോദകേന്ദ്രത്തിനൊപ്പം ആഗോള ഷോപ്പിനുള്ള അവസരവും അതാണ് ഗ്ലോബൽ വില്ലേജ് സന്ദര്‍ശകര്‍ക്ക് നൽകുന്ന അനുഭവം.