മുടികൊഴിച്ചിലും ചർമപ്രശ്നങ്ങളും യുഎഇ വനിതകൾക്കിടയിൽ വര്‍ധിക്കുന്നു

hair-grey3
File photo
SHARE

ദുബായ് : മുടികൊഴിച്ചിലും തലയോട്ടി പ്രശ്നവും യുഎഇയിലെ വനിതകൾക്കിടയിൽ സർവസാധാരണയായി കണ്ടുവരുന്നതായി ഡോ.ബത്രാസ് ക്ലിനിക്കിലെ ഡോ.മുകേഷ് ബത്ര പറഞ്ഞു. സമ്മർദം, ഹോർമോൺ വ്യതിയാനം, ഭക്ഷണക്രമം, പാരമ്പര്യം തുടങ്ങിയവയാണ് ഇതിന് കാരണമാകുന്നത്. യുഎഇയിലെ  67% പേരും മുടികൊഴിച്ചിൽ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. വായുമലിനീകരണം, കടുത്ത ചൂട് എന്നിവയും മുടികൊഴിച്ചിലിന് കാരണം തന്നെ. 

ഇതൊരു ആഗോള പ്രശ്നമാണെന്നും 30 ദശലക്ഷം പുരുഷന്മാരെയും 20 ദശലക്ഷം സ്ത്രീകളെയും മുടികൊഴിച്ചിൽ അലട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, യുഎഇയിൽ ചർമരോഗങ്ങൾ വർധിക്കുന്നതായാണ് അടുത്തകാലത്ത് റിപോര്‍ട്ടുകൾ പുറത്തുവരുന്നു. മുഖക്കുരുവും തിണർപ്പും പലരെയും അലട്ടുന്നുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. ഇതിന് പരിഹാരമായി ഇന്ന് വിപണിയിലുള്ള മരുന്നുകളെല്ലാം രാസപദാർഥങ്ങൾ കലർത്തിയവയാണ്. ഇവയുടെ പാർശ്വഫലങ്ങൾ ചർമപ്രശ്നങ്ങൾക്കും മുടികൊഴിച്ചിലിനുമെല്ലാം കാരണമാകുന്നു.

മുഖംമിനുക്കാൻ ഹോമിയോപതി മെഡി ഫേഷ്യലുമായി  ഡോ.ബത്രായുടെ ക്ലിനിക്ക് ഖിസൈസിൽ തുറന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ഡോ.മുകേഷ് ബത്ര. ലോകത്തെ തന്നെ ഏറ്റവും വലിയ ഹോമിയോപതി ക്ലിനിക് ശൃംഖലയായ ഡോ.ബത്രാസ് പ്രകൃതിപരവും ദൂഷ്യഫലങ്ങളില്ലാത്തതുമായ തലമുടി, ചർമ ചികിത്സയാണ് ഇവിടെ ലഭ്യമാകുക. ജർമൻ സയൻസ് ഒാഫ് ഹോമിയോപതി ചികിത്സയാണ് സൗന്ദര്യാത്മക സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടപ്പിലാക്കുന്നത്. 

ജനങ്ങളുടെ സൗന്ദര്യബോധത്തിനനുസരിച്ചുള്ള ആധുനിക ചികിത്സാ രീതികളാണ് ഹോമിയോപതിയിലൂടെ നൽകുന്നത്. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഡോ.ബത്രാസ് ക്ലിനിക് ഇതിനകം 15 വർഷം പിന്നിട്ടിരിക്കുന്നു. തലമുടി സംരക്ഷണ, ചർമ ചികിത്സകൾക്ക് ഏറെ ഖ്യാതിയുള്ള ക്ലിനിക്കുകളാണിവ. ലോക നിലവാരത്തിലുള്ള ചികിത്സാ രീതികൾ വളരെ കുറഞ്ഞ നിരക്കിലാണ് ഇവിടെ ലഭ്യമാകുന്നത്.

Hair loss and skin problems are on the rise among UAE women

MORE IN GULF
SHOW MORE