കണ്ണൂർ–ജിദ്ദ സർവീസ്: ഒരു മാസത്തെ ടിക്കറ്റ് ബുക്കിങ് ഫുൾ !

flight-03
SHARE

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ജിദ്ദ സെക്ടറിൽ സർവീസ് തുടങ്ങുന്നതിനു മുൻപ് ഒരു മാസത്തെ ടിക്കറ്റ് ബുക്കിങ് ഫുൾ ആയി. എയർ ഇന്ത്യ എക്സ്പ്രസ് ആണ് കണ്ണൂരിൽ നിന്ന് വിന്റർ ഷെഡ്യൂളിൽ ജിദ്ദ സർവീസ് നടത്തുന്നത്. 6ന് ആണ് ആദ്യ സർവീസ്. അന്നു തന്നെ സ്വകാര്യ ട്രാവൽ ഏജൻസിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നുള്ള ആദ്യ ഉംറ സംഘവും പുറപ്പെടുന്നുണ്ട്.

എല്ലാ ഞായറാഴ്ചകളിലുമാണ് കണ്ണൂരിനും ജിദ്ദയ്ക്കും ഇടയിൽ സർവീസ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രാവൽ ഏജൻസികൾ ഉൾപ്പെടെ ഉംറ, ഹജ് തീർഥാടന പാക്കേജും തയാറാക്കുന്നുണ്ട്. തുടർന്നും യാത്രക്കാർ ഇതുപോലെ ഉണ്ടെങ്കിൽ സർവീസിന്റെ എണ്ണം വർധിപ്പിച്ചേക്കും. 2020–ൽ ഗോ ഫസ്റ്റ് ജിദ്ദയിലേക്ക് സർവീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡിനെ തുടർന്ന് റദ്ദാക്കുകയായിരുന്നു.

Kannur-Jeddah service: One month ticket booking is full!

MORE IN GULF
SHOW MORE