പ്രവാസലോകത്തെ ദീപക്കാഴ്ചകൾ; ഉത്തരേന്ത്യയായി ബർ ദുബായി

Diwali-Dubai
SHARE

 ദീപാവലി വർണാഭമായി ആഘോഷിക്കാനുള്ള ഒരുക്കത്തിൽ ദുബായിയിലെ ഇന്ത്യൻ സമൂഹം. ഉത്തരേന്ത്യക്കാർ നാല് ദിവസം മുൻപേ ആഘോഷങ്ങൾ തുടങ്ങി. ഇന്ത്യക്കാർ അധികം താമസിക്കുന്ന ബർ ദുബായിയിലാണ് ആഘോഷങ്ങളേറെയും.

വീട്ടുകളിൽ ചിരാത് കത്തിച്ചും വർണവിളക്കുകൾ തെളിച്ചും ആഘോഷം നേരത്തെ തുടങ്ങിയെങ്കിലും അവസാനവട്ട ഒരുക്കങ്ങളുടെ തിരക്കിലാണ് ദുബായിയിലെ ഇന്ത്യൻ സമൂഹം. കോവിഡിനെ തുടർന്ന് രണ്ടു വർഷം ഇല്ലാതിരുന്ന ആഘോഷങ്ങൾ തിരിച്ചെത്തിയതിന്‍റെ സന്തോഷത്തിലാണ് എല്ലാവരുംബർ ദുബായിയിലെ കടകളിലെത്തിയാൽ ദീപാവലി ആഘോഷങ്ങൾക്ക് വേണ്ടതെല്ലാം കിട്ടും. ലൈറ്റുകളും ചിരാതുകളും പൂക്കളുമെന്ന് വേണ്ട വീടുകൾ അലങ്കരിക്കാനുള്ളതെല്ലാം വാങ്ങികൂട്ടുന്ന തിരക്കാണ് ഇക്കാണുന്നത്. ഫെസ്റ്റിവൽ സിറ്റിയിൽ വെടികെട്ടും പ്രത്യേക ലൈറ്റ് ഷോയും ഒരുക്കി. ഗ്ലോബല്‍ വില്ലേജിലും ദുബായ് എക്സ്പോ സിറ്റിയിലും ഉൾപ്പെടെ  വിവിധ ആഘോഷ പരിപാടികള്‍ അരങ്ങേറും.   28 വരെ ഇന്ത്യ കോണ്‍സുലേറ്റിന്‍റെ നേതൃത്വത്തിൽ വൻ വിവിധ പരിപാടികൾ വേറെയും ഉണ്ട്.  

Diwali Celebrations at Bur Dubai

MORE IN GULF
SHOW MORE