ആൽക്കഹോളിന്റെ കുറഞ്ഞ അളവ് 0.5%; അബുദാബിയിൽ മദ്യം വാങ്ങാനും വിൽക്കാനും പുതിയ നയം

beer-brewery
SHARE

അബുദാബി:  മദ്യം വാങ്ങുന്നതിനും വിൽക്കുന്നതിനും സംഭരിക്കുന്നതിനും  അബുദാബി സാംസ്കാരിക, ടൂറിസം വിഭാഗം പുതിയ മാനദണ്ഡം പ്രഖ്യാപിച്ചു. മദ്യത്തിന്റെ  ചേരുവകൾ, ഉത്ഭവം, നിർമാതാവ്, കാലപരിധി, ആൽക്കഹോളിന്റെ ശതമാനം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ലേബലിൽ വ്യക്തമാക്കിയിരിക്കണം.

പുതിയ നിയമം അനുസരിച്ച് മദ്യത്തിൽ ആൽക്കഹോളിന്റെ കുറഞ്ഞ അളവ് 0.5% ആയിരിക്കണം. വൈനിൽ വിനാഗിരിയുടെ രുചിയോ മണമോ പാടില്ല.  ബിയറിൽ കാരാമൽ ഒഴികെ മറ്റു കൃത്രിമ മധുരമോ സുഗന്ധങ്ങളെ നിറങ്ങളോ പാടില്ല. വൃത്തിയുള്ള അന്തരീക്ഷത്തിലായിരിക്കണം വിതരണം.

ഉപയോഗിച്ച മദ്യത്തിന്റെ മറ്റ് വിശദാംശങ്ങളും രേഖപ്പെടുത്തണം. പാക്കിങ്, ഗതാഗതം, സംഭരണം, വിതരണം എന്നിവയെല്ലാം ചിട്ടയോടും സൂക്ഷ്മതയോടെയും ആയിരിക്കണം. ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് പരിഷ്കാരം നടപ്പിലാക്കാൻ സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. നിയമ ലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.

New policy to buy and sell alcohol in Abu Dhabi

MORE IN GULF
SHOW MORE