‘അതേ പ്രദീപാണ്, നൈറ്റ് ഡ്യൂട്ടിയിലാണ്..’; അമ്പരപ്പോടെ 44 കോടി ലഭിച്ച മലയാളി

pradeep-win
SHARE

‘അതേ, പ്രദീപാണ്. ഡ്യൂട്ടിയിലാണ്...നൈറ്റ് ഡ്യൂട്ടി...’– അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ഗ്രാൻഡ് സമ്മാനം 20 മില്യൻ ദിർഹം (ഏതാണ്ട് 44 കോടിയിലേറെ രൂപ) സമ്മാനം ലഭിച്ച മലയാളി കെ.പി. പ്രദീപിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. നറുക്കെടുപ്പിൽ പ്രദീപിന്റെ ടിക്കറ്റ് എടുത്ത ശേഷം ബിഗ് ടിക്കറ്റ് സംഘാടകർ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ആദ്യ തവണ ഫോൺ എടുത്തില്ല. അവതാരകരായ റിച്ചാർഡും ബുഷ്റയും രണ്ടാമതും വിളിച്ചപ്പോഴാണ് ഫോൺ എടുത്തത്. ഭാഗ്യവാനെ രണ്ടു തവണ ലൈവായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കും.

അമ്പരപ്പോടെയായിരുന്നു പ്രദീപിന്റെ ആദ്യ പ്രതികരണം. പ്രദീപ് ആണോ എന്നു ചോദിച്ചപ്പോൾ അതേ എന്നു മറുപടി ലഭിച്ചു. പ്രദീപ്, നിങ്ങൾക്കാണ് ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ഗ്രാൻഡ് സമ്മാനമായ 20 മില്യൻ ദിർഹം സമ്മാനം എന്നു റിച്ചാർഡ് അദ്ദേഹത്തോടു പറഞ്ഞു. ‘ഡ്യൂട്ടിയിലാണ്, നൈറ്റ് ഡ്യൂട്ടിയിലാണ്’ എന്നായിരുന്നു അമ്പരപ്പോടെ പ്രദീപിന്റെ മറുപടി. നിങ്ങളുടെ ജോലി കഴിഞ്ഞ ശേഷം വീണ്ടും വിളിക്കാമെന്നു അവതാരകൻ പറഞ്ഞപ്പോൾ ശരിയെന്നു പറഞ്ഞു കോൾ കട്ട് ചെയ്യുകയായിരുന്നു.

24കാരനായ പ്രദീപ് 20 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് എടുത്തത്. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം ഇത്തരത്തിൽ ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാറുണ്ട്. ഇത്തവണ സെപ്റ്റംബർ 13നു ഓൺലൈൻ വഴിയെടുത്ത 064141 എന്ന നമ്പറാണ് ഭാഗ്യം കൊണ്ടുവന്നത്. ജബൽ അലിയിലെ ഒരു കാർ കമ്പനിയിൽ ഹെൽപ്പർ ആയി ജോലി ചെയ്യുകയാണ് പ്രദീപ്. കഴിഞ്ഞ ഏഴു മാസമായി ദുബായിലാണ് താമസം.

ഏതാനും മാസങ്ങൾക്കു ശേഷമാണ് മലയാളിക്ക് ബിഗ് ടിക്കറ്റിന്റെ ഗ്രാൻഡ് സമ്മാനം ലഭിക്കുന്നത്. ആഴ്ചകളിൽ നടക്കുന്ന നറുക്കെടുപ്പുകളിൽ ചെറിയ സമ്മാനങ്ങൾ ലഭിച്ചിരുന്നു. മറ്റു ഇന്ത്യക്കാർക്കും ഇത്തവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. 

MORE IN GULF
SHOW MORE