അപകടസ്ഥലങ്ങളിൽ ‘വഴി മുടക്കിയാൽ’ യുഎഇയിൽ കനത്ത പിഴ; ഇക്കാര്യങ്ങൾ അറിയുക

uae-accidentN
File Photo
SHARE

ദുബായ്: അപകട സ്ഥലത്തിനടുത്ത് ആംബുലൻസിനും ട്രാഫിക് പൊലീസിനും സഞ്ചരിക്കാനുള്ള സൗകര്യം നൽകിയില്ലെങ്കിൽ യുഎഇയിൽ കനത്ത പിഴ ചുമത്തും. കൂടാതെ വാഹനം 30 ദിവസത്തേയ്ക്ക് കണ്ടുകെട്ടുകയും ചെയ്യും. ആംബുലൻസോ പൊലീസ് വാഹനമോ ട്രാഫിക്കിലൂടെ കടന്നുപോകുന്നത് കാണുകയാണെങ്കിൽ എമർജൻസി റെസ്‌പോൺസ് വാഹനങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ചില നിയമങ്ങൾ പാലിക്കേണ്ടത് പ്രധാനമാണമെന്ന് ആഭ്യന്തര മന്ത്രാലയം ഡ്രൈവർമാരെ ഓർമിപ്പിച്ചു. 

ഇക്കാര്യങ്ങൾ നിർബന്ധമായും അറിയണം

∙ ആംബുലൻസിനും പൊലീസ് വാഹനങ്ങൾക്കും വഴി കൊടുക്കാതിരുന്നാൽ 3000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ എന്നിവ ലഭിക്കുകയും കാർ 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.

∙ ഫയർ ഹൈഡ്രന്റ് സ്ഥലങ്ങൾക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്താൽ 1000 ദിർഹം പിഴ.

∙ പൊതുസ്ഥലങ്ങളിലെ ഫയർ ഹൈഡ്രന്റുകൾക്ക് ചുറ്റുമുള്ള പ്രദേശം നോ പാർക്കിങ് സോണായി വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു. 

∙ തീപിടിത്തമുണ്ടായാൽ ആ സ്ഥലത്ത് നിങ്ങൾ വാഹനം പാർക്ക് ചെയ്യുന്നത് അടിയന്തര സേനയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. 

∙ അപകടസ്ഥലത്ത് വാഹനങ്ങളിൽ തിക്കുംതിരക്കും കാണിച്ചാൽ 1000 ദിർഹം പിഴ

∙ അപകടസ്ഥലത്ത് തിരക്കു കൂട്ടുകയോ റബ്ബർനെക്കിങ് (അപകടസ്ഥലത്തേക്ക് കഴുത്തുനീട്ടി നോക്കുക) നടത്തിയാലോ 1000 ദിർഹമാണ് പിഴ.

∙ യുഎഇയിൽ ഒരു അപകടത്തിന് നിങ്ങൾ സാക്ഷ്യം വഹിക്കേണ്ടി വന്നാൽ, 999 എന്ന നമ്പറിൽ അധികൃതരെ അറിയിക്കുകയും സ്ഥലത്തു തിരക്ക് കൂട്ടുകയോ തെറ്റായ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിട്ടോ ഇല്ലെന്ന് ഉറപ്പാക്കുക. അപകട സ്ഥലങ്ങൾക്ക് ചുറ്റുമുള്ള ജനക്കൂട്ടം പൊലീസിനും ആംബുലൻസ് കാറുകൾക്കും കൃത്യസമയത്ത് അപകടസ്ഥലത്ത് എത്തിച്ചേരുന്നത് ബുദ്ധിമുട്ടുണ്ടാക്കും.

MORE IN GULF
SHOW MORE