‘മഹാബലി കേരളം ഭരിച്ചെന്നത് കെട്ടു കഥ; ഓണവുമായുള്ള ബന്ധം മനസിലാകുന്നില്ല’

muralidharan
SHARE

ദുബായ്: കേരളത്തിന്റെ ദേശീയ ഉൽസവം ഓണവുമായി മഹാബലിയുടെ ബന്ധം മനസിലാകുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. നൂറ്റാണ്ടുകളായി കേരളത്തിൽ ഓണം ആഘോഷിക്കുന്നതിനു ചരിത്ര രേഖകൾ തെളിവായുണ്ട്. എന്നാൽ, മധ്യപ്രദേശിൽ ഭരണം നടത്തിയിരുന്ന രാജാവ് ഈ ആഘോഷവുമായി ബന്ധപ്പെടുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല. എല്ലാ നന്മയും കേരളത്തിൽ നിന്നു വരണം എന്നാഗ്രഹിക്കുന്ന മലയാളികൾ മഹാബലിയെ ദത്തെടുത്തതാവാം എന്നും മുരളീധരൻ പറ‍ഞ്ഞു.

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാബലി കേരളം ഭരിച്ചു എന്നത് ഒരു കെട്ടു കഥയാണ്. ഭാഗവതം എട്ടാം ഖാണ്ഡത്തിൽ മഹാബലിയെക്കുറിച്ചു പറയുന്നത്, അദ്ദേഹം നർമദാ നദിയുടെ തീരദേശം ഭരിച്ചിരുന്ന രാജാവെന്നാണ്. അതിപ്പോൾ, മധ്യപ്രദേശിലാണ്. ഉദാരമതിയും നീതിമാനുമായ രാജാവായിരുന്നു മഹാബലിയെന്നും ഭാഗവതത്തിൽ പറയുന്നുണ്ട്. അദ്ദേഹം കേരളം ഭരിച്ചതിന് ഒരു തെളിവും ശേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

MORE IN GULF
SHOW MORE