ആടുമേയ്ക്കുന്നതിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു; യുവാവിനെ വെടിവച്ച് കൊന്നു

muthukumaran.jpg.image.845.440
SHARE

ജീവിതം കരുപ്പിടിപ്പിക്കാനായി ഗൾഫിലേക്കെത്തിയ യുവാവിന് നാലാം ദിവസം ദാരുണാന്ത്യം. തമിഴ്നാട് തിരുവാരൂർ സ്വദേശി മുത്തുകുമാരനെ(30)യാണ് തൊഴിലുടമ കുവൈത്തിൽ വെടിവച്ച് കൊന്നത്. തൊഴിൽ തട്ടിപ്പിന് ഇരയായി എത്തിയതായിരുന്നു മുത്തുകുമാരൻ. ഇക്കാര്യം ഇന്ത്യൻ എംബസിയിലും വീട്ടിലും അറിയിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മരണം.

മുത്തുകുമാരനെ കബളിപ്പിച്ച റിക്രൂട്ടിങ് ഏജൻസി വീട്ടുജോലിക്ക് പകരം മരുഭൂമിയിൽ ആടുമേയ്ക്കുന്നതിനായാണ് അയച്ചത്. ഇക്കാര്യം അറിയിക്കാനും സഹായം തേടാനുമായി ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ ശ്രമിച്ചത് തൊഴിലുടമ കണ്ടെത്തി. ഇതിൽ പ്രകോപിതനായ അറബി എയർ റൈഫിൾ ഉപയോഗിച്ച് മർദിക്കുകയും തുടർന്നു വെടിവെച്ച് കൊല്ലുകയുമായിരുന്നെന്നാണു വിവരം. സബാഹ് അൽ അഹ്മദിലെ മരുഭൂമിയിലെ മസ്റയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ മൂന്നാം തിയതിയാണ് മുത്തുകുമാരൻ കുവൈത്തിലേക്ക് പോയത്. ഏഴാം തിയതി മുതൽ ഫോണിൽ കിട്ടുന്നില്ലെന്ന് കുടുംബം പൊലീസിൽ പരാതിപ്പെട്ടിരുന്നു. 

MORE IN GULF
SHOW MORE