ജിദ്ദയിൽ രക്ഷിതാക്കൾക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി ബാലിക മരിച്ചു

jidha-accident
SHARE

ജിദ്ദ : മാതാപിതാക്കളോടൊപ്പം റോഡിന് കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ച്  ജിദ്ദയിൽ മലയാളി ബാലിക മരിച്ചു. പാലക്കാട് തെക്കുമുറി പുളിക്കൽ മുഹമ്മദ് അനസിന്റെ മകൾ ഇസ മറിയം (4) ആണ് മരിച്ചത്.

ജിദ്ദ റഹൈലിൽ ഇന്നലെ അർധരാത്രിയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മാതാവ് അടക്കമുള്ളവർക്കും പരുക്കേറ്റു. ഇവരെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് അനസിന്റെ കുടുംബം സന്ദർശന വീസയിലെത്തിയതായിരുന്നു.

കുട്ടിയുടെ മൃതദേഹം ജിദ്ദയിൽ സംസ്കരിക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണെന്ന് ജിദ്ദ കെഎംസിസി വെൽഫെയർ വിങ് അറിയിച്ചു.

MORE IN GULF
SHOW MORE