മസ്‌കത്തില്‍ നിന്നു കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തുന്നു

airindia-flightN.jpg
എയർ ഇന്ത്യ വിമാനം. ചിത്രം: എയർ ഇന്ത്യ വെബ്സൈറ്റ്.
SHARE

മസ്‌കത്ത്: മസ്‌കത്തില്‍ നിന്നു കണ്ണൂരിലേക്കും ഹൈദരാബാദിലേക്കുമുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ നിര്‍ത്തുന്നു. സെപ്തംബര്‍ 11നാണ് അവസാന സര്‍വീസുകള്‍. 12 മുതല്‍ മുംബൈയിലേക്കുള്ള സര്‍വീസുകള്‍ റീ ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

എയര്‍ ഇന്ത്യയുടെ കേരളത്തിലേക്കുണ്ടായിരുന്ന എക സര്‍വീസ് ആയിരുന്നു മസ്‌കത്ത്-കണ്ണൂര്‍ റൂട്ടിലേത്. നേരത്തെ കൊച്ചയിലേക്കുണ്ടായിരുന്ന സര്‍വീസായിരുന്നു കണ്ണൂരിലേക്ക് മാറ്റിയിരുന്നത്. ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ആയിരുന്നു സര്‍വീസുകള്‍. 

യാത്രക്കാര്‍ കുറഞ്ഞതാണ് സര്‍വീസ് നിര്‍ത്താന്‍ കാരണമെന്ന് കരുതുന്നു. ഇതിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസും ഗോ എയറും മസ്‌കത്തില്‍ നിന്നു കണ്ണൂരിലേക്ക് സര്‍വീസ് ആരംഭിച്ചിരുന്നു. ഇത് എയര്‍ ഇന്ത്യയിലെ യാത്രക്കാര്‍ കുറയാന്‍ കാരണമായി. 

MORE IN GULF
SHOW MORE