മരിച്ച് രണ്ടുവര്‍ഷത്തിനുശേഷം ചിതാഭസ്മം ജന്മനാട്ടില്‍; രാജ്കുമാറിന് അന്ത്യവിശ്രമം

thahirawb
SHARE

രണ്ടുവര്‍ഷം മുന്‍പ് ദുബായില്‍ കോവിഡ് ബാധിച്ച് മരിച്ച കന്യാകുമാരി സ്വദേശി രാജ്കുമാര്‍ തങ്കപ്പന് ഒടുവില്‍ സ്വന്തം മണ്ണില്‍ അന്ത്യവിശ്രമം. ദുബായില്‍ ആരോഗ്യപ്രവര്‍ത്തകയായ താഹിറ കല്ലുമുറിയ്ക്കല്‍, രാജ്കുമാറിന്റെ ചിതാഭസ്മം നാട്ടിലെത്തിച്ച് കുടുംബത്തിന് കൈമാറി. കന്യാകുമാരിയിലെ വീട്ടില്‍ നിര്‍മിച്ച കല്ലറയില്‍ ചിതാഭസ്മം നിക്ഷേപിച്ചു. രാജ്കുമാറിന്റെ മക്കള്‍ അഭ്യര്‍ഥിച്ചതനുസരിച്ച് ദുബായില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി സിജോ പോള്‍ ആണ് രാജ്കുമാറിന്റെ ചിതാഭസ്മം രണ്ടുവര്‍ഷം കാത്തുസൂക്ഷിച്ചത്. സിജോയ്ക്ക് നാട്ടിലെത്താന്‍ കഴിയാതിരുന്നതോടെ താഹിറ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

MORE IN GULF
SHOW MORE