യുവാവ് ബഹ്‍റൈനിൽ മരിച്ച നിലയിൽ; ഭാര്യയും കുഞ്ഞും മരിച്ചത് മാർച്ചിൽ

beharain-death
SHARE

ഭാര്യയും കുഞ്ഞും മരിച്ചതിനു പിന്നാലെ യുവാവിനെ ബഹ്‍റൈനിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. മണക്കാല കാര്യാട്ട് സാംകുട്ടിയുടെയും എൽസമ്മയുടെയും മകൻ സിജോ സാമിനെ (29) ആണ് വ്യാഴാഴ്ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം അറിവായിട്ടില്ല. 

മാർച്ച് 13നാണ് സാമിന്റെ ഭാര്യ അഞ്ജു പ്രസവത്തെ തുടർന്നു കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 5 ദിവസം കഴിഞ്ഞു തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലുണ്ടായിരുന്ന കുഞ്ഞും മരിച്ചു. 3 മാസത്തിനു ശേഷമാണു സിജോ ബഹ്റൈനിൽ ജോലിക്കായി പോയത്. 

അവിടെ സെക്യൂരിറ്റി കോർ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. ജോലി സ്ഥലത്തുനിന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്നതിനു ശേഷമാണ് മരിച്ച നിലയിൽ കാണപ്പെട്ടതെന്ന വിവരമാണു ബന്ധുക്കൾക്കു ലഭിച്ചത്. സിജോയുടെ ബന്ധുക്കൾ ബഹ്റൈനിൽ ഉണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു ബന്ധുക്കൾ. സഹോദരി: സിമി.

MORE IN GULF
SHOW MORE