സുരക്ഷാ സന്നാഹമില്ല; കിരീടാവകാശി മുന്‍പിൽ; അമ്പരപ്പ് മാറാതെ റസ്റ്ററന്റ് ജീവനക്കാര്‍

mbs-jeddah
SHARE

ഭടന്മാരില്ല, സുരക്ഷാ അകമ്പടി ഇല്ല. കിരീടാവകാശി തൊട്ടുമുന്‍പിൽ, വിശ്വസിക്കാനാകാതെ റസ്റ്ററന്റ് ജീവനക്കാരും നാട്ടുകാരും. സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനെ നേരിൽ കണ്ട അമ്പരപ്പ് മാറിയിട്ടില്ല ജിദ്ദയിലെ ഒരു റസ്റ്ററന്റ് ജീവനക്കാർക്കും അവിടെയുണ്ടായിരുന്നവർക്കും. ജിദ്ദ ഖാലിദിയ്യയിലെ കുറു റസ്റ്ററന്റിൽ എത്തിയ കിരീടവകാശിക്കൊപ്പമുണ്ടായിരുന്നത് ഡപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരന്‍ മാത്രം.

കിരീടാവകാശിയെ നേരിൽ കണ്ട ജീവനക്കാര്‍ക്കും, അവിടെ ഭക്ഷണം കഴിക്കാൻ വന്ന സ്വദേശികൾക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ജീവനക്കാർക്കും സ്വദേശികൾക്കുമൊപ്പം ഫോട്ടോ എടുത്താണ് അദ്ദേഹം മടങ്ങിയത്. ഇത്തരത്തിൽ ഭരണാധികാരികൾ സുരക്ഷാ ഭടന്മാരുടെ കൂടെയല്ലാതെ പൊതുസ്ഥലത്തെത്തുന്നത് അപൂർവമാണ്. സംഭവം രാജ്യം മുഴുവൻ വൈറലാകാൻ ഏറെ നേരം വേണ്ടി വന്നില്ല. മലയാളികളടക്കം ഭക്ഷണം കഴിക്കാൻ എത്താറുള്ള അറബിക് റസ്റ്ററന്റാണിത്.

MORE IN GULF
SHOW MORE