വെള്ളപ്പൊക്കം; ദുരിതത്തിലായവർക്ക് കരുതലുമായി യുഎഇ; 50,000 ദിർഹം സഹായം

uaeflood
SHARE

വെള്ളപ്പൊക്കത്തെ തുടർന്നു മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്കായി 50,000 ദിർഹം സഹായധനമായി നൽകാൻ നിർദേശിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. 

വീടുകളിൽ വെള്ളം കയറിയതുമൂലം താൽക്കാലിക താമസ സൗകര്യങ്ങളിലേയ്ക്ക് മാറേണ്ടിവന്നവർക്ക് തുക വീതിച്ച് നൽകാനാണ് നിർദേശം. 65 കുടുംബങ്ങൾക്ക് സുരക്ഷിതമായി വീടുകളിലേയ്ക്ക് മടങ്ങാൻ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ. 

കഴിഞ്ഞയാഴ്ച കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 870ലേറെ പേരെയാണ് ഫുജൈറയിലും ഷാർജയിലുമായി രക്ഷപ്പെടുത്തിയത്. വീടുകളിൽ വെള്ളം കയറിയ 150ലേറെ പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ശക്തമായ മഴയിൽ ഏഴു ഏഷ്യകാർക്ക് ജീവൻ നഷ്ടമായിരുന്നു.

MORE IN GULF
SHOW MORE