യുഎസിൽ നിന്നും രണ്ടു ഭീമൻ അനക്കോണ്ടകൾ യുഎഇയിൽ; നാല് മീറ്റർ നീളം

anaconda-usa-uae
യുഎഇയിലെത്തിച്ച അനക്കോണ്ട. ചിത്രം കടപ്പാട്: ഗ്രീൻ പ്ലാനറ്റ്
SHARE

രണ്ടു ഭീമൻ അനക്കോണ്ടകളെ തെക്കേ അമേരിക്കയിൽ നിന്ന് യുഎഇയിലെത്തിച്ചു. ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ് മഞ്ഞ അനക്കോണ്ട. സിറ്റി വോക്കിലെ ഗ്രീൻ പ്ലാനറ്റിലാണ് നാല് മീറ്റർ നീളമുള്ള പാമ്പുകളെ പാർപ്പിച്ചിരിക്കുന്നത്. 

ലോകത്തിലെ ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന പാമ്പായ അനക്കോണ്ടയെ നാലു നിലകളുള്ള ബയോഡോമിന്റെ അടുത്തിടെ നവീകരിച്ച 'നോക്‌ടേണൽ വോക് ത്രൂ ഏരിയയിൽ’ സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിയും. ഇവിടെയുള്ള മറ്റു ജീവികളിൽ മുള്ളൻപന്നി, അർമാഡിലോസ്, ഉറുമ്പു തീനികളായ ഒരു തരം ജീവി, ബർമീസ് പെരുമ്പാമ്പുകൾ, തേളുകൾ എന്നിവ ഉൾപ്പെടും.

തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന അനക്കോണ്ടകൾ ഇരയെ പിടിക്കാൻ അവയുടെ അതിശക്തമായ താടിയെല്ലുകൾ ഉപയോഗിക്കുന്നു, തുടർന്ന് അവയെ മുഴുവനായി വിഴുങ്ങുന്നതിന് മുമ്പ് ശ്വാസം മുട്ടിക്കാൻ അവയുടെ ശരീരമാണ് ഉപയോഗിക്കുക.

MORE IN GULF
SHOW MORE