വിമാനത്തിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി യുവതി; രക്ഷകരായി ജീവനക്കാർ

kuwait-airways-new
SHARE

വിമാനത്തിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി ഫിലിപ്പീൻ സ്വദേശി. ചൊവ്വാഴ്ച കുവൈത്തിൽ നിന്നും ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലേക്കുള്ള യാത്രയ്ക്കിടെ കുവൈത്ത് എയർവേയ്സ് വിമാനത്തിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. കെയു417 വിമാനത്തിലാണ് സംഭവം. കുവൈത്തിൽ നിന്നും മനിലയിലേക്ക് ഏതാണ്ട് ഒൻപതു മണിക്കൂറിലേറെയാണ് യാത്രാ ദൈർഘ്യം.

വിമാന ജീവനക്കാരാണ് യുവതിയുടെ പ്രസവം കൈകാര്യം ചെയ്തതെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചു. ജീവനക്കാർ അവരുടെ ഡ്യൂട്ടി പ്രൊഫഷണലായി ചെയ്തുവെന്നും കമ്പനി പ്രതികരിച്ചു. ജീവനക്കാർക്ക് കമ്പനി നൽകുന്ന കൃത്യമായ പരിശീലനമാണ് അടിയന്തര സാഹചര്യങ്ങളിൽ ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നതെന്നും കുവൈത്ത് എയർവേയ്സ് ട്വിറ്ററിൽ പറഞ്ഞു.

വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. കുവൈത്ത് എയർവേയ്സ് വിമാനത്തിന്റെ ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരാളുടെ കൈയ്യിൽ കുഞ്ഞ് കിടക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ചുറ്റും കൂടിയിരിക്കുന്ന മറ്റു അംഗങ്ങളുടെ മുഖത്തെ സന്തോഷവും വ്യക്തം.

MORE IN GULF
SHOW MORE