പാരീസിനെ വെട്ടി ദുബായ്; അവധി ആഘോഷിക്കാൻ ലോകത്തിന്റെ പ്രിയപ്പെട്ട നഗരം

dubai-paris
SHARE

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നഗരമായി അവധിക്കാലം ആഘോഷിക്കാൻ ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുത്ത നഗരമായി ദുബായ്. പ്രീമിയർഇൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ രാജ്യക്കാർ അവധി ആഘോഷിക്കാനോ സമയം ചെലവിടാനോ ആഗ്രഹിക്കുന്ന നഗരങ്ങളിൽ ഒന്നാം സ്ഥാനത്താണ് ദുബായ്. 

21 രാജ്യങ്ങളിൽ നിന്നുള്ളവർ അവരുടെ സമയം ചെലവിടാൻ ആഗ്രഹിക്കുന്ന നഗരമായി കാണുന്നത് ദുബായ് ആണ്. തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് 16 രാജ്യങ്ങളിൽ നിന്നുള്ളർക്ക് താൽപര്യം ഫ്രാൻസിലെ പാരിസ് നഗരമാണ്. ഗൂഗിൾ സെർച്ചിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യുഎഇയിൽ താമസിക്കുന്നവർ അവധിക്കാലവും ഏറ്റവും കൂടുതൽ സമയവും ചിലവഴിക്കാൻ താത്പര്യപ്പെടുന്ന നഗരം ലണ്ടനാണ്. 

മറ്റു നഗരങ്ങളും രാജ്യങ്ങളുടെ എണ്ണവും

ബോസ്റ്റൺ (യുഎസ്എ): 12

മാൻഡ്രിഡ് (സ്പെയ്ൻ): 8

സിംഗപ്പൂർ (സിംഗപ്പൂർ): 7

ലണ്ടൻ (ബ്രിട്ടൻ): 6

കേപ് ടൗൺ (ദക്ഷിണാഫ്രിക്ക): 6

ആംസ്റ്റർഡാം (നെതർലൻഡ്സ്): 5

കോപ്പൻഹേഗൻ (ഡെൻമാർക്ക്): 3

ബ്യൂനസ്ഐറിസ് (അർജന്റീന): 3

ബ്രിസ്ബേൻ (ഓസ്ട്രേലിയ): 3

ബൊഗോട്ട (കൊളംബിയ): 3

അറ്റ്‍ലാന്റ (യുഎസ്എ): 3

വെല്ലിങ്ടൻ‍ (ന്യൂസിലൻഡ്): 2

വിയന്ന (ഓസ്ട്രിയ): 2

MORE IN GULF
SHOW MORE