പ്രവൃത്തിപരിചയം വേണ്ട; യുഎഇയിൽ നഴ്സാകാം; മാറ്റം വിപ്ലവകരം

uae-nurse
SHARE

ഇന്ത്യയിലെ നഴ്സിങ് വിദ്യാർഥികൾക്കും നഴ്സുമാർക്കും സന്തോഷവാർത്ത. യുഎഇയിൽ ജോലി നേടാൻ ഇനി പ്രവൃത്തിപരിചയം ആവശ്യമില്ല. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻമാർക്കും ഇത് ബാധകമാണ്.

ഗോൾഡൻ വീസ നൽകി ആദരിച്ചത് പിന്നാലെയാണ് നഴ്സിങ് മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് യുഎഇ വഴിതുറക്കുന്നത്.  ഇതുവരെ  യുഎഇയിൽ ജോലി ലഭിക്കാൻ നഴ്സുമാർക്ക് 2 വർഷത്തെ പ്രവൃത്തിപരിചയവും ആരോഗ്യവിഭാഗത്തിന്‍റെ എഴുത്തുപരീക്ഷയും പാസ്സാകണമായിരുന്നു. എന്നാൽ ഇനി പ്രവൃത്തിപരിചയം  ആവശ്യമില്ലെന്നാണ്  ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയുടെ ബിരുദ സർടിഫിക്കറ്റും നഴ്സിങ് കൗൺസിലിന്റെ റജിസ്ട്രേഷനും ഗുഡ് സ്റ്റാൻഡിങ്ങും ഉള്ളവർക്ക് യുഎഇ ആരോഗ്യ വകുപ്പിൻ്റെ പരീക്ഷ എഴുതാം. 

അബുദാബി ആരോഗ്യവകുപ്പിന്‍റെ വെബ് സൈറ്റിലെ പ്രഫഷണനൽ ക്വാളിഫിക്കേഷൻ വിഭാഗത്തിലെ 70ാം പേജിൽ വിവരങ്ങൾ ലഭ്യമാണ്. https://www.doh.gov.ae/en/pqr എന്നപേജിൽ നിന്ന് പിഡിഎഫ് ഫൈൽ ഡൌണ്‍ലോഡ് ചെയ്യാം. എന്നാൽ സ്കൂൾ നഴ്സുമാർക്ക് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻമാർക്കും ടെക്നോളജിസ്റ്റുകൾക്കും പ്രവൃ‍ത്തി പരിചയമില്ലാതെ യുഎഇയിൽ പരീക്ഷ എഴുതാനാകുമെന്ന് വെബ് സൈറ്റ് വ്യക്തമാക്കുന്നു.

MORE IN GULF
SHOW MORE