കാർ കടലിൽ പതിച്ചപ്പോൾ നീന്തി രക്ഷപ്പെട്ടു; സാധനങ്ങളെടുക്കാൻ തിരികെ പോയി; തിരയിൽപ്പെട്ടു മരണം

sithra-death
SHARE

സിത്ര: നിയന്ത്രണം വിട്ട കാർ കടലിൽ പതിച്ചപ്പോൾ സാഹസികമായി നീന്തി രക്ഷപ്പെട്ട മലയാളി കാറിൽ നിന്നു സാധനങ്ങളെടുക്കാൻ തിരികെ പോകവേ തിലമാലകളിൽപ്പെട്ടു മരിച്ചു. ബഹ്‌റൈനില്‍ ബിസിനസുകാരനായ പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ നായർ (42) ആണു മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച കാർ സിത്ര കോസ് വേയിൽ നിയന്ത്രണം വിട്ടു കടലില്‍ പതിക്കുകയായിരുന്നു എന്നാണു വിവരം. 

കഠിന ശ്രമങ്ങളിലൂ‌ടെയാണു ശ്രീജിത്ത് നീന്തി കരക്കണഞ്ഞത്. പിന്നീട് കാറില്‍ നിന്നു ചില വിലപിടിപ്പുള്ള സാധനങ്ങള്‍ എടുക്കാനായി  തിരികെ നീന്തുകയായിരുന്നു. എന്നാൽ, പാതി വഴിയില്‍ വന്‍തിരമാലകളില്‍പ്പെടുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തു. പിന്നീടു രക്ഷാപ്രവർത്തകർ മൃതദേഹം കരക്കെത്തിച്ചു സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോർച്ചറിയിലേക്കു മാറ്റി. മൃതദേഹം നാ‌ട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായിവരുന്നു. ശ്രീജിത്തിന്റെ ഭാര്യ വിദ്യ ബഹ്‌റൈനിൽ  സ്‌കൂൾ അധ്യാപികയാണ്. മൂന്ന് മക്കളുണ്ട്.

MORE IN GULF
SHOW MORE