പ്രവാസി സ്ത്രീകൾക്ക് മികച്ച ജീവിതം; ആദ്യ പത്തിൽ ഈ ഗള്‍ഫ് രാജ്യം

qatar-city15-7
Photo credit : GagliardiPhotography/ Shutterstock.com
SHARE

ദോഹ: പ്രവാസി വനിതകൾക്കു മികച്ച ജീവിത നിലവാരം ഉറപ്പാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഖത്തറും. ഇന്റർനേഷൻസ് എക്‌സ്പാറ്റ് ഇൻസൈഡറിന്റെ ഈ വർഷത്തെ റിപ്പോർട്ടിലാണ് ഖത്തറിന് 8-ാം സ്ഥാനം ലഭിച്ചത്. പ്രവാസികൾക്കുള്ള ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ 26-ാം സ്ഥാനവുമുണ്ട്.

ജീവിതനിലവാര സൂചികാ വിഭാഗത്തിൽ ആരോഗ്യം, ക്ഷേമം എന്നിവയിൽ 4-ാം സ്ഥാനത്തും എക്‌സ്പാറ്റ് എസൻഷ്യൽ സൂചികയിൽ 8-ാം സ്ഥാനത്തുമുണ്ട്. സൂചികയിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്തും ആദ്യ പത്തിലുണ്ട്. ഡിജിറ്റൽ ലൈഫ് വിഭാഗത്തിൽ 17-ാം റാങ്കും അഡ്മിൻ വിഷയങ്ങളിൽ പത്താമതും താമസ വിഭാഗത്തിൽ 24 മതും ഭാഷയുടെ കാര്യത്തിൽ നാലാം സ്ഥാനവും ഖത്തറിനാണ്. സർക്കാരുകളുടെ ഓൺലൈൻ സേവനങ്ങൾ,വീടുകളിലെ ഇന്റർനെറ്റ് വേഗം, പരിമിതികൾ ഇല്ലാത്ത ഓൺലൈൻ പ്രവേശനം എന്നിവ അടിസ്ഥാനമാക്കിയാണു ഡിജിറ്റൽ ലൈഫ് വിഭാഗത്തിൽ നടന്ന സർവേ.

അഡ്മിൻ വിഷയങ്ങളിൽ വീസ ലഭിക്കൽ, പ്രാദേശിക ബ്യൂറോക്രസിയുമായുള്ള ഇടപെടൽ, പ്രാദേശിക ബാങ്ക് അക്കൗണ്ട് തുറക്കൽ എന്നിവയിലെ എളുപ്പവുമാണ് പരിഗണിച്ചത്. പ്രാദേശിക ഭാഷ അറിയാതെ തന്നെ ജീവിക്കാൻ എളുപ്പമാണോ അല്ലയോ എന്നത് അടിസ്ഥാനമാക്കിയുള്ള സർവേയിൽ ഭാഷ വിഭാഗത്തിൽ 5 ഗൾഫ് രാജ്യങ്ങളിൽ നാലെണ്ണവും ആദ്യ പത്തിലുണ്ട്. താമസ സൗകര്യങ്ങളുടെ ലഭ്യതയും ചെലവുമാണ് ഹൗസിങ് വിഭാഗത്തിൽ പരിഗണിച്ചത്.

181 രാജ്യങ്ങളിലായി ജീവിക്കുന്ന 177 രാജ്യക്കാരായ 12,000ത്തോളം ആളുകൾക്കിടയിൽ നടത്തിയ സർവേ ഫലമാണിത്. രാജ്യങ്ങളിലെ ജീവിത നിലവാരം, എളുപ്പത്തിലുള്ള താമസം, വിദേശത്തെ ജോലി, താമസിക്കുന്ന രാജ്യത്തെ വ്യക്തിഗത സാമ്പത്തികാവസ്ഥ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രവാസികളുടെ സംതൃപ്തി അറിയുന്നതിനാണ് സർവേ നടത്തിയത്.

അടുത്തിടെ ആഗോള സമാധാന സൂചികയിൽ മധ്യപൂർവദേശത്ത് ഖത്തർ മുൻനിരയിലും ആഗോള തലത്തിൽ 163 രാജ്യങ്ങൾക്കിടയിൽ 23-ാം സ്ഥാനവും നേടിയിരുന്നു. 

ഈ വർഷത്തെ ലോക മത്സരക്ഷമത ഇയർബുക്കിൽ 64 രാജ്യങ്ങൾക്കിടയിൽ 18 ആയിരുന്നു ഖത്തറിന്റെ സ്ഥാനം.

സർവേ നടത്തിയത് 181 രാജ്യങ്ങളിൽ

181 രാജ്യങ്ങളിലായി ജീവിക്കുന്ന 177 രാജ്യക്കാരായ 12,000ത്തോളം ആളുകൾക്കിടയിൽ നടത്തിയ സർവേ ഫലമാണിത്.

രാജ്യങ്ങളിലെ ജീവിത നിലവാരം, എളുപ്പത്തിലുള്ള താമസം, വിദേശത്തെ ജോലി, താമസിക്കുന്ന രാജ്യത്തെ വ്യക്തിഗത സാമ്പത്തികാവസ്ഥ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രവാസികളുടെ സംതൃപ്തി അറിയുന്നതിനാണ് സർവേ നടത്തിയത്.

അടുത്തിടെ ആഗോള സമാധാന സൂചികയിൽ മധ്യപൂർവദേശത്ത് ഖത്തർ മുൻനിരയിലും ആഗോള തലത്തിൽ 163 രാജ്യങ്ങൾക്കിടയിൽ 23-ാം സ്ഥാനവും നേടിയിരുന്നു. ഈ വർഷത്തെ ലോക മത്സരക്ഷമത ഇയർബുക്കിൽ 64 രാജ്യങ്ങൾക്കിടയിൽ 18 ആയിരുന്നു ഖത്തറിന്റെ സ്ഥാനം.

MORE IN GULF
SHOW MORE