കൂപ്പുകുത്തി ഇന്ത്യൻ രൂപ; യുഎഇ ദിർഹം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

currency-dubai
SHARE

ദിർഹവുമായുള്ള വിനിമയത്തിൽ രൂപയുടെ വില വീണ്ടും താഴേക്ക്. 23 പൈസയുടെ ഇടിവോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് യുഎഇ ദിർഹമെത്തി. ഒരു ദിർഹത്തിന് 21.66 രൂപ നൽകണം. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 79.49 ആയതിനു പിന്നാലെയാണ് ദിർഹത്തിന്റെ മൂല്യവും വർധിച്ചത്. 

ഐടി, ടെലികോം രംഗത്തെ ഉയർന്ന വിൽപ്പന്ന സമ്മർദ്ദത്തെ തുടർന്ന് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലുണ്ടായ ഇടിവാണ് രൂപയുടെ മൂല്യം കുറച്ചത്. അതേസമയം, പ്രവാസികൾക്ക് ഈ സാഹചര്യം ഗുണകരമാണ്. കൂടുതൽ പണം നാട്ടിലേക്ക് അയയ്ക്കാൻ ഈ സാഹചര്യം പ്രവാസികൾ ഉപയോഗിക്കും.

MORE IN GULF
SHOW MORE