ഗൾഫിൽ ബലിപെരുന്നാൾ ആഘോഷം; നിറവിൽ വിശ്വാസി സമൂഹം

eid-gulf
SHARE

ത്യാഗസ്മരണയിൽ ഗൾഫിൽ ഇന്ന് ബലി പെരുന്നാൾ ഇടവേളക്ക് ശേഷം പെരുന്നാൾ നമസ്കാരത്തിന് പള്ളികളും ഈദ് ഗാഹുകളിലും എത്താനായതിന്‍റെ സന്തോഷത്തിലാണ് വിശ്വാസികൾ. ഹജ് തീർഥാടകർ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും.   പ്രവാചകനായ ഇബ്രാഹിം നബി  ദൈവകല്‍പന മാനിച്ച് സ്വന്തം മകനെ ബലിയർപ്പിക്കാന്‍ തുനിഞ്ഞതിന്‍റെ  ഓർമ പുതുക്കിയാണ് വിശ്വാസസമൂഹം ബലി പെരുന്നാള്‍ അഥവാ ഈദുല്‍ അദ്ഹ ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഇത്തവണ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് സൌകര്യമൊരുക്കിയിരുന്നു. 

ഷാർജയിലെ ഫുഡ്ബോൾ ക്ലബ് ഗ്രൌഡിൽ  മലയാളികൾക്കായ് ഒരുക്കിയ ഈദ് ഗാഹിന് ഇമാം  ഹുസൈൻ സലഫി നേതൃത്വം നൽകി. രണ്ടുവർഷത്തിനുശേഷമാണ് ഇവിടെ ഈദ് ഗാഹ് സംഘടിപ്പിക്കുന്നത്. ദുബായി അൽമനാർ ഗ്രൌണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിലും ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു. അബുദാബിയിൽ ഷെയ്ഖ് സായിദ് പള്ളിയിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ പെരുന്നാൾ നമസ്കാരം നടന്നു.  അതേസമയം ഇന്ന് ജംറയിലെത്തി തീർഥാടകർ സാത്താന്‍റെ രൂപത്തിന് കല്ലെറിയും. പിന്നെ ഹറമിലെത്തി കഅ്ബ പ്രദക്ഷിണവും പ്രയാണവും ബലികർമവും തലമുണ്ഡനവും പൂർത്തിയാക്കി,,   ഇഹ്റാം വസ്ത്രം മാറി പുതുവസ്ത്രമണിഞ്ഞ് പെരുന്നാൾ ആഘോഷിക്കും.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലായിടത്തും ആഘോഷം. ആലിംഗനത്തിനും ഹസ്തദാനത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 

MORE IN GULF
SHOW MORE