നഴ്സുമാർക്ക് ഗോൾഡൻ വീസ; യുഎഇയുടെ ആദരം

nursegoldenvisa
SHARE

നഴ്സുമാർക്ക് ഗോൾഡൻ വീസ നൽകി യുഎഇയുടെ ആദരം. സർക്കാർ, സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളികളുൾപ്പെടെ ഒട്ടേറെ പേർക്ക്  10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചു. അംഗീകൃത ആശുപത്രികളിൽ ഒരുവർഷത്തിലേറെ ജോലി ചെയ്യുന്നവർക്കാണ് ഗോൾഡൻ  വീസ നൽകുന്നത്.

ആതുരശുശ്രൂഷയിലെ അതുല്യസേവനത്തിന് അംഗീകാരം. കോവിഡ് വ്യാപനം തടയുന്നതിൽ സ്വന്തം ജീവൻ മറന്നും സേവനം കാഴ്ചവച്ച മലയാളികൾ ഉൾപ്പെടെയുള്ളവർക്കാണ് യുഎഇയുടെ പെരുന്നാൾ സമ്മാനം. ജോലി സംബന്ധമായ ആശങ്കകള്‍ക്ക് വലിയ പരിഹാരമായതിന്‍റെ ആശ്വാസത്തിലാണ് നഴ്സുമാർ. ഗോൾഡൻ വീസ ലഭിക്കുന്നതോടെ കുടുംബത്തിന് ആകെ യുഎഇയിൽ 10 വർഷം തുടരാനാകും.   വീസ പുതുക്കാൻ അപേക്ഷിച്ചപ്പോഴാണ് നഴ്സുമാരിൽ പലരും ഗോൾഡൻ വീസ ലഭിച്ച വിവരം അറിയുന്നത്. ഒരു വർഷത്തിലേറെയായി അംഗീകൃത ആശുപത്രിയിൽ ജോലി ചെയ്യുന്നവർക്കാണ് വീസ് നൽകുന്നത്. 

ആശുപത്രിയുമായുള്ള കരാർ അവസാനിച്ചാലോ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടാലോ നാട്ടിലേക്ക് മടങ്ങാതെ തന്നെ  മറ്റിടങ്ങളിൽ ജോലിക്ക് അപേക്ഷിക്കാനാകും. ബാങ്ക് അക്കൌണ്ടും എമിറേറ്റ്സ് ഐഡിയും റദ്ദാകില്ല.    2019 ൽ ആരംഭിച്ച  ഗോൾഡൻ വീസ നിക്ഷേപകർക്കും ഡോക്ടർമാർക്കും വിവിധരംഗങ്ങളിൽ ശ്രദ്ധേയരായവർക്കുമാണ് നൽകിവന്നിരുന്നത്.   യുഎഇയിലേയ്ക്ക് കൂടുതൽ നഴ്സുമാരെയും ആരോഗ്യരംഗത്തെ മറ്റു പ്രഫഷനലുകളെയും ആകർഷിക്കാൻ ഗോൾ‍ഡൻ വീസ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

MORE IN GULF
SHOW MORE