നിയമം ലംഘിച്ച് പ്രകടനം; കുവൈത്തിൽ പ്രവാസികൾ അറസ്റ്റിൽ

kuwait-city-new
SHARE

നിയമം ലംഘിച്ച് പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തു. ഈജിപ്ത്, ബംഗ്ലദേശ് പൗരന്മാരാണ് അറസ്റ്റിലായത്. പ്രവാചക നിന്ദാ പരാമർശത്തിന് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണിതെന്നാണ് വിവരം.

പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീൽ പ്രദേശത്ത്‌ ഒരു കൂട്ടം പ്രവാസികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കുവൈത്തിലുള്ള പ്രവാസികൾ സമരങ്ങളും പ്രകടനങ്ങളും നടത്തരുതെന്ന നിയമം ലംഘിച്ചതിനെതിരെയാണ് നടപടിയെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

MORE IN GULF
SHOW MORE