‘നാഗ്പൂരിൽ നിന്ന് പറന്ന് ലോകം കാണൂ’; ഖത്തർ എയർവേയ്സ് പരസ്യം വൈറല്‍

qatar-airways
SHARE

‘നാഗ്പൂരിൽനിന്ന് പറന്ന് ലോകം കാണൂ’ എന്ന ഖത്തർ എയർവേയ്സിന്‍റെ പരസ്യം സോഷ്യല്‍ ലോകത്ത് വൈറല്‍. ഔദ്യോഗിക വെബ്സൈറ്റിലെ ഹോം സ്ക്രീനിലെ ബാനറിലാണ് ഈ പരസ്യം വീണ്ടും പ്രത്യക്ഷപ്പെട്ടത്. ദോഹയിലെ ഹമദ് അന്താരാഷ്ട്രത്താവളം വഴി ലോകത്തിലെ 140-ല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളാണ് പരസ്യത്തിലുള്ളത്. ഖത്തര്‍ എയര്‍വേയ്‌സിലെ ആഢംബരയാത്ര എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നതായിരിക്കുമെന്നും പരസ്യത്തില്‍ പറയുന്നു.

ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ ഖത്തർ അടക്കം രാഷ്ട്രങ്ങൾ രംഗത്തുവന്നപ്പോൾ, ഖത്തർ എയർവേയ്സ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ചില ഹിന്ദു സംഘടനാപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലടക്കം ഇക്കാര്യത്തിൽ ക്യാംപയിൻ നടക്കുകയുമാണ്. ബോയ്കോട്ട് ഖത്തര്‍ എയര്‍വേയ്സ് ക്യാംപെയ്ന്‍ നടക്കുന്നതിനിടെയാണ് പരസ്യം ചര്‍ച്ചയാക്കുന്നത്.

MORE IN GULF
SHOW MORE