ഹോട്ടലിന്റെ 11–ാം നിലയിൽ നിന്നു ക്രെയിൻ തലയിൽ വീണു; യുവാവ് മരിച്ചു

deathgulfwb
SHARE

മക്കയിലെ ഹോട്ടലിന്റെ 11–ാം നിലയിൽ നിന്നു ക്രെയിൻ തലയിൽ വീണ് 33കാരനായ ഇന്ത്യൻ ക്ലീനിങ് തൊഴിലാളി മരിച്ചു. മക്ക അജിയാദിലെ പ്രശസ്തമായ ഹോട്ടലിന്റെ പുറംഭാഗത്തെ ജനാലകൾ മറ്റു തൊഴിലാളികൾക്കൊപ്പം വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ക്രെയിൻ തലയിൽ വീണ ഉടൻ തന്നെ മരണം സംഭവിച്ചു. തൊഴിലാളിയെ കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മക്കയിലെ അൽനൂർ സ്പെഷ്യലൈസ്ഡ് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.

MORE IN GULF
SHOW MORE