അഴിമതിക്കെതിരെ യുഎഇ ഭരണകൂടം; പൊതുജനങ്ങൾക്ക് അഴിമതി റിപ്പോർട്ട് ചെയ്യാൻ പ്രത്യേക പോർട്ടൽ

uae
SHARE

യുഎഇയിൽ പൊതുജനങ്ങൾക്ക് അഴിമതി റിപ്പോർട്ട് ചെയ്യാൻ പ്രത്യേക പോർട്ടൽ ആരംഭിച്ചു. സാമ്പത്തികമേഖലയടക്കം എല്ലാ സംവിധാനങ്ങളും അഴിമതി മുക്തമാക്കുന്നതിനാണ് ദ് വാജിബ് എന്ന പേരിൽ പ്രത്യേക പോർട്ടൽ തുടങ്ങിയത്. വിവരം കൈമാറുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കുമെന്നു അധികൃതർ ഉറപ്പു നൽകുന്നു. 

നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ, നടപടികൾ, അഴിമതി എന്നിവയെക്കുറിച്ച് അധികൃതർക്ക് രഹസ്യമായി വിവരങ്ങൾ കൈമാറുന്നതിനായാണ് ദ് വാജിബ് എന്ന പേരിൽ പോർട്ടൽ തുടങ്ങിയത്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സദ്ഭരണം, സുതാര്യത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുന്നതിൻറെ ഭാഗമായാണിതെന്നു അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി വ്യക്തമാക്കി. ജീവനക്കാർക്കും ഉപഭോക്താക്കൾക്കും വിതരണക്കാർക്കും പൊതുജനങ്ങൾക്കുമെല്ലാം അഴിമതി റിപ്പോർട്ട് ചെയ്യാം.

അഴിമതിക്കെതിരായ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നവരെ നിയമംമൂലം  സംരക്ഷിക്കും. പരാതിക്കാരുടെ സ്വകാര്യത സംരക്ഷിക്കുംവിധം രഹസ്യസ്വഭാവത്തിലാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതോറിറ്റിക്കു ലഭിച്ച രഹസ്യ റിപ്പോർട്ടുകൾ അവലോകനം ചെയ്ത ശേഷം ആധികാരികത ഉറപ്പാക്കാൻ പരാതി അറിയിച്ച വ്യക്തിയെ ബന്ധപ്പെടും. കൂടുതൽ വിവരങ്ങൾ ശേഖരിച്ചശേഷമായിരിക്കും നടപടികളിലേക്ക് കടക്കുകയെന്നും അതോറിറ്റി വ്യക്തമാക്കുന്നു.

MORE IN GULF
SHOW MORE