പാചകവാതകസംഭരണി പൊട്ടിത്തെറിച്ച് അപകടം; ഒരു മലയാളികൂടി മരിച്ചു

abudhabi
SHARE

അബുദാബി അൽ ഖാലിദിയയിൽ പാചകവാതകസംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളികൂടി മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ധനേഷാണ് മരിച്ചത്. 32 വയസായിരുന്നു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ ധനേഷ് ചികിൽസയ്ക്കിടെയാണ് മരിച്ചത്. ആലപ്പുഴ വെൺമണി സ്വദേശി ശ്രീകുമാറാണ് അപകടത്തിൽ മരിച്ച മറ്റൊരു മലയാളി. ഒരു പാക് സ്വദേശിയടക്കം മൂന്നുപേരാണ് തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ മരിച്ചത്. പരുക്കേറ്റവരിൽ 106പേർ ഇന്ത്യക്കാരാണ്. സംഭവത്തിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള റസ്റ്ററൻറ് പൂർണമായി തകരുകയും സമീപത്തെ ആറു കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടാവുകയും ചെയ്തിരുന്നു.

റസ്റ്ററൻറിനോടു ചേർന്ന ഗ്യാസ് സ്റ്റോറേജിലാണ് രണ്ടുതവണ പൊട്ടിത്തെറിയുണ്ടായത്. മരിച്ച രണ്ടു മലയാളികളുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് 

MORE IN GULF
SHOW MORE