ഔദ്യോഗിക വിദേശ യാത്രയിൽ ആദ്യമായി ഖത്തർ അമീറിനൊപ്പം ഭാര്യ; ചിത്രങ്ങള്‍

qatar-lady
SHARE

ഔദ്യോഗിക വിദേശ യാത്രയ്ക്ക് ഖത്തര്‍ അമീറിനൊപ്പം ആദ്യമായി ഭാര്യയും. ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അലിക്കൊപ്പം സ്പെയിൻ സന്ദര്‍ശനത്തിനെത്തിയ ഭാര്യ ശൈഖ് ജവഹര്ഡ അൽ താനിയുടെ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നു. മാഡ്രിഡിൽ സ്പെയ്ൻ രാജാവ് ഫിലിപും ലെറ്റ്സിയ രാഞ്ജിയും ഇരുവരെയും സ്വീകരിച്ചു. 

സർസുവേല കൊട്ടാരത്തിൽ ഇരുവർക്കും സ്പാനിഷ് രാജകുടുംബം ഉച്ച വിരുന്നും നൽകി. അപൂർവമായി മാത്രം പൊതുചടങ്ങുകളിൽ പങ്കെടുക്കുന്ന ജവഹർ അൽ താനിയുടെ സ്പെയ്നിൽ നിന്നുള്ള ചിത്രങ്ങൾ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഖത്തർ അമീറിന്റെ പിതൃസഹോദര പുത്രി കൂടിയാണിവർ. ഖത്തർ സ്പെയിൻ സഹകരണത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തി. 

MORE IN GULF
SHOW MORE