ഇന്ത്യക്കാരനെ ഇടിച്ചു; ഓടി രക്ഷപ്പെട്ട് അറബ് ഡ്രൈവർ; പിന്തുടർന്ന് പിടിച്ച് ഷാർജ പൊലീസ്

sharjah-police-new
SHARE

ഇന്ത്യക്കാരനെ വാഹനമിടിച്ച ശേഷം കടന്നു കളയാൻ ശ്രമിച്ച അറബ് ഡ്രൈവറെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. കാൽനടക്കാരനായ ഇന്ത്യക്കാരന് പരുക്കേൽക്കുകയും ചെയ്തു. വാഹനമോടിച്ച അറബ് ഡ്രൈവർ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും അൽ ബുഹൈറ പൊലീസ് ഇയാളെ പിന്തുടരുകയും 45 മിനിറ്റിനുള്ളിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൂടാതെ ഇയാളുടെ കാർ പിടിച്ചെടുക്കുകയും ചെയ്തു.

രാവിലെ 10.44ന് അൽ വഹ്ദ റോഡിലായിരുന്നു അപകടുണ്ടായത്. പരുക്കേറ്റ ഇന്ത്യക്കാരനെ ഉടൻ പൊലീസ്, ആംബുലൻസ് എന്നിവ എത്തി കുവൈത്ത് ആശുപത്രിയിൽ എത്തിച്ചു. പരിഭ്രാന്തനായി താൻ കാൽനടയാത്രക്കാരന് നിസാര പരുക്ക് മാത്രമാണ് പറ്റിയതെന്നു വിശ്വസിച്ചാണ് ഓടി രക്ഷപ്പെട്ടതാണെന്ന് ചോദ്യം ചെയ്യലിൽ ഡ്രൈവർ പൊലീസിനോട് പറഞ്ഞു. പരുക്കേറ്റ ഇന്ത്യക്കാരനെക്കുറിച്ച് കൂടതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അപകടസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കുറ്റകരമാണ്. ഡ്രൈവർമാർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും ആരുടെയെങ്കിലും മരണത്തിലേയ്ക്ക് നയിച്ചേക്കാവുന്ന വിധം ഒാടി രക്ഷപ്പെടാതെ ഇരയുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന സഹായം നൽകുകയാണ് ചെയ്യേണ്ടതാണെന്ന് ഷാർജ പൊലീസ് പറഞ്ഞു. വാഹനമോടിക്കുന്നവരോട് ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

MORE IN GULF
SHOW MORE