ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ നിർമാണം; 'ട്രാക്കിൽ' വൻ ടൂറിസം പദ്ധതി

ethihad
SHARE

യുഎഇയിലെ ഇത്തിഹാദ് റെയിൽ നിർമാണം അൽ ഹജ്ർ മലനിരകൾ കടന്ന് ഫുജൈറയിലെ കിഴക്കൻ തീരദേശ മേഖലയിലേക്ക്. ഇത്തിഹാദ് റെയിൽ ശൃംഖലയിലെ ഏറ്റവും ഉയരമേറിയ പാലത്തിൻറെ നിർമാണം അന്തിമഘട്ടത്തിലാണ്. ജൈവ, മലയോര മേഖലകളെയും പൈതൃക ഗ്രാമങ്ങളെയും ബന്ധിപ്പിച്ചു വൻ ടൂറിസം പദ്ധതിയും ഇത്തിഹാദ് പാതയ്ക്കൊപ്പം ഫുജൈറയിൽ പുരോഗമിക്കുകയാണ്.

ഫുജൈറയിലെ മലനിരകളോടു ചേർന്ന നഗരത്തിനും കൃഷിയിടങ്ങൾക്കും മുകളിലൂടെയുള്ള അൽ ബിത് നയിൽ പാലം ഇത്തിഹാദ് റെയിൽ ശൃംഖലയിലെ ഏറ്റവും ഉയരമുള്ള പാലമാണ്. 600 മീറ്ററാണ് നീളം. വടക്കൻ എമിറേറ്റുകളിലെ ഇത്തിഹാദ് പാതയിൽ 54 പാലങ്ങളും അൽ ഹജ്ർ മലനിരകളിൽ ഒൻപതു വലിയ തുരങ്കപാതകളും മൃഗങ്ങൾക്കു കടന്നു പോകാൻ 20 ക്രോസിങ്ങുകളുമുണ്ട്. ഷാർജ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലായി 145 കിലോമീറ്ററിലേറെയാണ് റെയിൽ ട്രാക്ക്. ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്ററാണ് ഇത്തിഹാദ് റെയിൽ. ഫുജൈറ, ഖോർഫക്കാൻ തുറമുഖങ്ങളെ ഇത്തിഹാദ് പാതയുമായി ബന്ധിപ്പിക്കുന്നതോടെ പ്രതിവർഷം 20 ലക്ഷം ടിഇയു ചരക്കു നീക്കം സാധ്യമാകും. 2015ലാണ് റെയിൽ പദ്ധതിയുടെ 265 കിലോമീറ്റർ വരുന്ന ആദ്യഘട്ടം പൂർത്തിയായത്. ഇതുവഴി  പ്രതിവർഷം 70 ലക്ഷം ടൺ ചരക്കു നീക്കം നടക്കുന്നുണ്ട്.  ഫുജൈറയിലെ സജീവമായ ജൈവ, മലയോര മേഖലകളെയും പൈതൃക ഗ്രാമങ്ങളെയും ബന്ധിപ്പിച്ചു വിനോദസഞ്ചാര പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. പൈതൃകത്തനിമകളും പ്രകൃതി ദൃശ്യങ്ങളും ആസ്വദിച്ച്  യാത്ര ചെയ്യാനാകും വിധമാണ് പദ്ധതിയൊരുക്കുന്നത്. 

MORE IN GULF
SHOW MORE