ഷാർജ കുട്ടികളുടെ വായനോത്സവം; 13-ാം പതിപ്പിന് മേയിൽ തുടക്കം

sharjah-28
SHARE

ഷാർജ കുട്ടികളുടെ വായനോത്സവത്തിന്റെ പതിമൂന്നാം പതിപ്പിനു അടുത്തമാസം 11നു തുടക്കം. സർഗാത്മകത സൃഷ്ടിക്കുക എന്ന പ്രമേയത്തിൽ ഷാർജ എക്സ്പോ സെൻററിലാണ് വായനോത്സവം. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പുസ്തക പ്രസാധകർ പങ്കെടുക്കും.

പുസ്തകങ്ങളുടെയും കുട്ടിക്കഥകളുടെയും വിസ്മയങ്ങളുടെയും കലവറ തുറക്കുന്ന പതിമൂന്നാമത് ഷാർജ കുട്ടികളുടെ വായനോൽസവത്തിന് അടുത്തമാസം 11 മുതൽ 22 വരെ ഷാർജ എക്സ്പോ സെന്റർ വേദിയാകും. ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രസാധകർ, സാഹിത്യകാരന്മാർ, പ്രാസംഗികർ തുടങ്ങിയവർ പങ്കെടുക്കും. പുസ്തകപ്രദർശനവും വിൽപനയും, എഴുത്തുകാരുമായി മുഖാമുഖം,  സംവാദങ്ങൾ, ശിൽപശാലകൾ, മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ അരങ്ങേറുമെന്നു സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റിയുടെ ചെയർമാൻ അഹമദ് റക്കാദ് അൽ അമിരി പറഞ്ഞു. 15 രാജ്യങ്ങളിലെ 135 പ്രസാധകർ പങ്കെടുക്കും. 

കുട്ടികളെ ആകർഷിക്കുന്നതിനായി റൊബോട്ട് മൃഗശാലയും വേദിയിലുണ്ടാകും. റൊബോട്ട് സൂ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് വിസ്മയകാഴ്ചയൊരുക്കുന്നത്. വായനോത്സവത്തോടനുബന്ധിച്ചു ഇതാദ്യമായി പുസ്തകവിതരണക്കാരുടെ പ്രത്യേക യോഗവും സംഘടിപ്പിക്കും. 15,16 തീയതികളിൽ നടക്കുന്ന കോൺഫറൻസിൽ 200ഓളം വിതരണക്കാർ പങ്കെടുക്കും. 

MORE IN GULF
SHOW MORE