ധനവിനിമയ സ്ഥാപനങ്ങളിലടക്കം സ്വദേശിവൽക്കരണം വർധിപ്പിക്കും; തീരുമാനവുമായി യുഎഇ

uae
SHARE

യുഎഇയിൽ ധനവിനിമയ സ്ഥാപനങ്ങളിലടക്കം സ്വദേശിവൽക്കരണം വർധിപ്പിക്കാൻ തീരുമാനം. സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിലായിരിക്കും സ്വദേശിവൽക്കരണ നടപടികൾ. അതേസമയം, ഒമാനിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ 8.1 ശതമാനം വർധന രേഖപ്പെടുത്തി.

യുഎഇയിലെ ധനവിനിമയ സ്ഥാപനങ്ങളിലും ഇൻഷുറൻസ് രംഗത്തും സ്വദേശിവൽക്കരണം നാലു ശതമാനമാക്കാനാണ് തീരുമാനം. ഈ രംഗത്തെ പ്രധാന തസ്തികകളിൽ നിലവിൽ 23.7 ശതമാനം സ്വദേശികളുണ്ട്. സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം ഊർജിതമാക്കുമെന്നു മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. മൂന്നു വർഷത്തിനിടെ ഉയർന്ന തസ്തികകളിലെത്തിയ സ്വദേശികളുടെ തോത് 16.7% ആയി ഉയർന്നു. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ചു ബാങ്ക് ജീവനക്കാരിൽ 30 ശതമാനവും സ്വദേശികളാണ്. 

ധനവിനിമയ സ്ഥാപനങ്ങളിലെ സ്വദേശികളുടെ എണ്ണം 2008 ൽ 19.3 ശതമാനമായിരുന്നത് 2021 ജൂണിൽ 23.7 ശതമാനമായി ഉയർന്നു. ബാങ്കുകളുടെ പ്രതിവർഷ ലാഭവിഹിതം അടിസ്ഥാനമാക്കിയാണു സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിൽ സ്വദേശികളുടെ നിയമനം നടത്തുന്നത്. അതേസമയം, ഒമാനിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ ഈ വർഷം ആദ്യപാദത്തിൽ  കഴിഞ്ഞവർഷത്തെക്കാൾ 8.1 ശതമാനം വർധനയുണ്ടായി. ഈ വർഷം 35,000 സ്വദേശികൾക്കു കൂടി ജോലി നൽകാനാണ് തീരുമാനം. 2024 ആകുമ്പോഴേക്കും ഒമാനിലെ സ്വകാര്യമേഖലയിൽ 35% സ്വദേശിവൽക്കരണമാണ് ലക്ഷ്യം.

MORE IN GULF
SHOW MORE