അഞ്ജലി അമീറിന് ഗോൾഡൻ വിസ; ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഇതാദ്യം

anjali-ameer
SHARE

മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ നായിക അഞ്ജലി അമീറിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ട്രാൻസ്‌ജെൻഡർ  വിഭാഗത്തിൽ ഇതാദ്യമായാണ് യു.എ.ഇ ഗോൾഡൻ വിസ അനുവദിക്കുന്നത്. ദുബായിലെ മുന്‍നിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ചാണ് അഞ്ജലി അമീറിന്റെ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. ചടങ്ങിൽ സി.ഇ.ഒ ഇഖ്ബാൽ മാർക്കോണി, റസ്സൽ, പി.എം അബ്ദുറഹ്മാൻ, ആദിൽ സാദിഖ് എന്നിവര്‍ സംബന്ധിച്ചു.

ട്രാൻസ്‌ജെൻഡർ നടിയും മോഡലുമായ അഞ്ജലി അമീർ ‘പേരൻപ്’എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് . ഓട്ടിസം ബാധിതർക്കും ട്രാൻസ്ജെന്ഡേഴ്സിനും കൂടുതൽ സ്വീകാര്യത നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു പേരൻപ്. അപ്പാനി ശരത് ചിത്രമായ ബെർണാഡിൽ നായികയായെത്തുന്നതും അഞ്ജലിയാണ്.  

MORE IN GULF
SHOW MORE