'ബേബി'യെ രക്ഷിക്കണേയെന്ന് നിലവിളിച്ച് ഇന്ത്യാക്കാരൻ; ഗർഭിണിയെ കണ്ട് ഞെട്ടി വൈദ്യസംഘം

ambulance-04
SHARE

 ഷാർജയിലെ അടിയന്തര സർവീസിൽ വിളിച്ച് പൂച്ചയുടെ പ്രസവമെടുക്കാൻ സഹായം തേടി ഇന്ത്യക്കാരൻ. ഇംഗ്ലീഷ് വശമില്ലാത്ത ഇയാൾ ബേബി എന്നും ടോം ആന്റ് ജെറി എന്നുമെല്ലാം പറഞ്ഞതോടെ വൈദ്യസംഘം യുവതിക്കാണ് സഹായം വേണ്ടതെന്ന് ധരിച്ച് പാഞ്ഞെത്തുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് പൂച്ചയാണ് പ്രസവിക്കാൻ കിടക്കുന്നതെന്ന് കണ്ടെത്തിയത്.

ഇതു ദൗർഭാഗ്യകരമാണെന്നും അടിയന്തര സേവനങ്ങൾക്കുള്ള ആംബുലൻസുകൾ ഇങ്ങനെയുള്ള കാര്യങ്ങൾക്കു വരുത്തി അർഹരായവരുടെ ചികിത്സ വൈകിപ്പിക്കരുതെന്നും അധികൃതർ അറിയിച്ചു. 4 മിനിറ്റിനകം രോഗിയുടെ അടുത്തെത്തുന്ന ശാസ്ത്രീയ സംവിധാനമാണ് ആംബുലൻസിനുള്ളതെങ്കിലും ചില പ്രവണതകൾ സേവനങ്ങളെ ബാധിക്കുന്നു.

അടിയന്തര സ്വഭാവമില്ലാത്ത രോഗങ്ങൾക്ക് ആംബുലൻസുകൾ വരുത്തുന്നത് കൂടുതലാണെന്ന്  ഷാർജ നാഷനൽ ആംബുലൻസ് ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് അൽ ഹജിരി പറഞ്ഞു. ഇത് ഒഴിവാക്കണമെന്നും മെഡിക്കൽ സംഘം അഭ്യർഥിച്ചു. 

MORE IN GULF
SHOW MORE