പീഡന കേസിൽ ശിക്ഷിക്കപ്പെട്ടയാളെ പേരെടുത്ത് അപമാനിക്കണം; കോടതി ഉത്തരവ്

court.jpg.image
SHARE

സൗദിയിൽ ലൈംഗിക പീഡന ക്കേസിൽ ശിക്ഷിക്കപ്പെട്ടയാളെ പേരെടുത്ത് അപമാനിക്കാൻ കോടതി ഉത്തരവിട്ടു.മദീനയിലെ ക്രിമിനൽ കോടതിയാണു  യാസർ മുസ്ലിം അൽ അറവിക്ക് എട്ടു മാസം തടവും 5,000 റിയാൽ പിഴയും വിധിച്ചത്. ജയിൽ ശിക്ഷയ്ക്കും പിഴക്കും പുറമെയാണു പൊതുസ്ഥലത്ത് പേര് പറഞ്ഞും അപമാനിക്കലും ശിക്ഷ വിധിച്ചത്.

ലൈംഗികപീഡനക്കേസിൽ കുറ്റവാളികളുടെ വിവരങ്ങൾ പരസ്യമായി വെളിപ്പെടുത്താനുമുള്ള നിയമത്തിനു മന്ത്രിസഭായോഗം അംഗീകാരം നൽകിയതിനു ശേഷം കുറ്റവാളിയെ പേരെടുത്ത് അപമാനിക്കാൻ സൗദി കോടതി പുറപ്പെടുവിച്ച ആദ്യ വിധിയാണിത്.

2021 ജനുവരിയിലാണ് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് രാജ്യത്തിന്റെ പീഡന വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 6  ലൈംഗിക പീഡന കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ചെലവിൽ പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ അംഗീകാരം നൽകിയത്.

MORE IN GULF
SHOW MORE