തൊഴിലാളികൾക്ക് ഇന്‍റർനെറ്റും ടി.വിയും; മാനസിക സംഘർഷം കുറയ്ക്കാൻ പദ്ധതി

labou-rbus
SHARE

തൊഴിലാളികൾ ജോലി ആവശ്യത്തിനു സഞ്ചരിക്കുന്ന ബസിൽ സൗജന്യ ഇൻറർനെറ്റും ടി.വി സൗകര്യവുമൊരുക്കി യുഎഇയിലെ കമ്പനി. തൊഴിലാളികൾക്കിടയിലെ മാനസിക സംഘർഷം കുറച്ച് കൂടുതൽ ഊർജസ്വലരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലയാളിയുടെ ഉടമസ്ഥതയിലുള്ള വേൾഡ് സ്റ്റാർ ഹോൾഡിങ്, പദ്ധതിക്ക് തുടക്കംകുറിച്ചത്. 

താമസയിടത്തുനിന്നും ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രക്കിടയിൽ ലഭിക്കുന്ന സമയത്തു സൗജന്യ വൈ ഫൈയിലൂടെ കുടുംബാംഗങ്ങളടക്കം പ്രിയപ്പെട്ടവരുമായി സംസാരിക്കാനുള്ള സൌകര്യം. ജോലിത്തിരക്കും നാട്ടിൽ നിന്നു മാറിനിൽക്കുന്നതിൻറെ സമ്മർദവുമൊക്കെ അതിജീവിക്കാൻ യാത്രക്കിടെ ടിവിയിൽ സംഗീതം കണ്ടാസ്വദിക്കാൻ അവസരം. അങ്ങനെ തൊഴിലാളികളുടെ മനസ് ശാന്തമാക്കി ഏറ്റവും മികച്ച തൊഴിൽ സാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയൊരുക്കിയതെന്നു വേൾഡ് സ്റ്റാർ ഹോൾഡിങ് മാനേജിങ് ഡയറക്ക്ടർ, കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി ഹസീന നിഷാദ് പറഞ്ഞു.

ആദ്യ ഘട്ടമായി എയർ കണ്ടീഷൻ ചെയ്ത ആറു ഹൈടെക് ലേബർ ബസുകളാണ് കമ്പനി പുറത്തിറക്കിയത്. അയ്യായിരത്തോളം തൊഴിലാളികളുള്ള കമ്പനിയുടെ മുഴുവൻ ബസുകളിലും 2025 ഓടെ ഈ സംവിധാനം ഒരുക്കാൻ സാധിക്കുമെന്നു വേൾഡ് സ്റ്റാർ ഹോൾഡിങ് ചെയർമാൻ നിഷാദ് ഹുസൈൻ വ്യക്തമാക്കി. ബസുകളിൽ പുസ്തകങ്ങൾ ലഭ്യമാക്കി വായന പ്രോത്സാഹിപ്പിക്കാനുള്ള സംവിധാനവും ഉടൻ ഒരുക്കും. ദുബായ് മാൾ, ബുർജ് ഖലീഫ, ദുബായ് മെട്രോ,എക്സ്പോ 2020 തുടങ്ങിയവയുടെ നിർമാണ പ്രവർത്തികളിൽ വേൾഡ് സ്റ്റാറിന്റെ തൊഴിലാളികൾ സജീവമായിരുന്നു.

MORE IN GULF
SHOW MORE