അടിച്ചു മോനേ...; യുഎഇയിലെ 2022 ലെ ആദ്യ കോടീശ്വരൻ; ഭാഗ്യം വന്ന വഴി

waqer-jafri
SHARE

അബുദാബി: പ്രതിവാര ഇലക്‌ട്രോണിക് നറുക്കെടുപ്പിൽ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിർഹം) നേടി അബുദാബി ബിഗ് ടിക്കറ്റിന്റെ 2022ലെ ആദ്യത്തെ കോടീശ്വരനായി സൗദിയിലെ ഇന്ത്യൻ പ്രവാസി. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വഖർ ജാഫ്രിയാണ് പുതുവർഷ സമ്മാനം സ്വന്തമാക്കിയത്.

കഴിഞ്ഞവർഷം ഒട്ടേറെ പേർക്ക് പുതുജീവിതം സമ്മാനിച്ച ബിഗ് ടിക്കറ്റ് പുതുവർഷത്തിൽ എന്റേതായി മാറിയിരിക്കുന്നുവെന്നും ഏറെ സന്തോഷമുണ്ടെന്നും ബിഗ് ടിക്കറ്റ് ഹോസ്റ്റ് ബൗച്രയിൽ നിന്ന് കോൾ സ്വീകരിച്ച ശേഷം ജാഫ്രി പറഞ്ഞു. ഡിസംബറിൽ സമ്മാനം നേടുമെന്ന് മനസ്സ് പറഞ്ഞിരുന്നു. അതിനാൽ, ഡിസംബർ ആദ്യവാരം ഇലക്ട്രോണിക് പ്രതിവാര കോടീശ്വരൻ നറുക്കെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 

ആദ്യ പ്രതിവാര നറുക്കെടുപ്പിൽ വിജയിക്കാതെ വന്നപ്പോൾ വീണ്ടും ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു, ഡിസംബർ 24-ന് രണ്ട് ടിക്കറ്റുകൾ വാങ്ങി. അതാണ് സമ്മാനം കൊണ്ടുവന്നത്. ഡിസംബറിലെ പ്രതിവാര നറുക്കെടുപ്പ് വിജയികളായ നാല് പേർക്കും തിങ്കളാഴ്ച നടക്കുന്ന നറുക്കെടുപ്പിൽ 25 ദശലക്ഷം ദിർഹം നേടാനുള്ള അവസരമുണ്ട്.

MORE IN GULF
SHOW MORE