യുഎഇയിൽ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നു; അവധിയലടക്കം അന്തരം കുറയ്ക്കും

uae
SHARE

യുഎഇയിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നു. അവധി, അനുയോജ്യമായ ജോലി സമയം തിരഞ്ഞെടുക്കാനുള്ള അനുമതി, സേവനാന്തര ആനുകൂല്യം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ, സ്വകാര്യമേഖലയിലെ അന്തരം പരിമിതിപ്പെടുത്തുകയാണ് ലക്ഷ്യമെന്നു മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.2022 ഫെബ്രുവരി രണ്ടു മുതൽ നിയമം പ്രാബല്യത്തിൽ വരും..

യുഎഇയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ അന്തരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പുതിയ തൊഴിൽ നിയമങ്ങളാണ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഒരേ അവധിയായിരിക്കും ലഭിക്കുക. 30 ദിവസത്തെ വാര്‍ഷിക അവധിയും പൊതു അവധികളും രണ്ട് മേഖലകള്‍ക്കും ലഭിക്കും. കൂടാതെ 60 ദിവസത്തെ പ്രസവാവധി, അഞ്ച് ദിവസം പിതൃത്വ അവധി എന്നിങ്ങനെയുള്ള അവധികളും സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് തുല്യമായിരിക്കും. 60 ദിവസത്തെ പ്രസവാവധിയില്‍ 45 ദിവസം ശമ്പളത്തോട് കൂടിയും 15 ദിവസം പകുതി ശമ്പളത്തോടെയുമാണ് അവധി നല്‍കുക. ഭാര്യയോ ഭര്‍ത്താവോ മരണപ്പെട്ടാല്‍ അഞ്ച് ദിവസത്തെ അഞ്ച് ദിവസവും ഏറ്റവും അടുത്ത കുടുംബാഗം മരണപ്പെട്ടാല്‍ മൂന്ന് ദിവസവും ജീവനക്കാര്‍ക്ക് അവധി നല്‍കും. ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ ആകെ കുറഞ്ഞത്  90 ദിവസമാണ് അസുഖസംബന്ധമായി അവധി ലഭിക്കുക. ഇതില്‍ 15 ദിവസം ശമ്പളത്തോട് കൂടിയ അവധിയും 30 ദിവസം പകുതി ശമ്പളത്തോട് കൂടിയും ബാക്കി ദിവസങ്ങള്‍ ശമ്പളമില്ലാതെയുമാണ് അനുവദിക്കുക. സർക്കാർ, സ്വകാര്യ മേഖലാ വ്യവസ്ഥകളിലെ അന്തരം ഇല്ലാതാകുന്നതോടെ കൂടുതൽ സ്വദേശികളെ സ്വകാര്യമേഖലയിലേക്ക് ആകർഷിക്കാനാകുമെന്നാണ് കരുതുന്നത്.

MORE IN GULF
SHOW MORE