ബിഗ് ടിക്കറ്റ് വീണ്ടും മലയാളിക്ക്; ഏഴരക്കോടി നേടി രഞ്ജിത്തും കൂട്ടുകാരും

bigticket-04
SHARE

ബിഗ് ടിക്കറ്റ് അബുദാബിയുടെ നറുക്കെടുപ്പിൽ മലയാളിയെ കനിഞ്ഞ് ഭാഗ്യം. ഏഴരക്കോടി രൂപയാണ് ഒമാനിലെ  പ്രവാസി മലയാളി രഞ്ജിത്തിനും സുഹൃത്തുക്കൾക്കുമായി ലഭിക്കുക. നവംബർ 27 ന് ഓൺലൈനിലാണ് രഞ്ജിത്ത് അഞ്ച് സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റെടുത്തത്. അൽ ഐനിൽ താമസിക്കുന്ന മലയാളിയായ അബ്ദുൾ മജീദിനാണ് രണ്ടാം സമ്മാനം. 

കഴിഞ്ഞ 12 വർഷമായി ഒമാനിൽ താമസിക്കുന്ന രഞ്ജിത്ത് ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ അക്കൗണ്ടന്റാണ്. ഇത് രണ്ടാം തവണയാണ് രഞ്ജിത്ത് ടിക്കറ്റെടുക്കുന്നത്. സമ്മാനത്തുക മകളുടെ വിദ്യാഭ്യാസത്തിനും വീടുവയ്ക്കാനുമായി ഉപയോഗിക്കുമെന്നാണ് രഞ്ജിത്ത് പറയുന്നത്. നറുക്കെടുപ്പ് കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് രഞ്ജിത്തിനെ ബിഗ് ടിക്കറ്റ് അധികൃതർ വിളിക്കുന്നത്. വിശ്വസിക്കാൻ കഴിയുന്നില്ലെന്നായിരുന്നു രഞ്ജിത്തിന്റെ ആദ്യ പ്രതികരണം.

MORE IN GULF
SHOW MORE