മരക്കാര്‍: സൗദിയുടെ ചരിത്രത്തില്‍ ആദ്യമായി ഫാന്‍സ്‌ ഷോ; ആവേശത്തിര

marakkar-saudi
SHARE

ജിദ്ദ : സൗദിയുടെ ചരിത്രത്തില്‍ ആദ്യമായി ഫാന്‍സ്‌ ഷോ ഒരുങ്ങുന്നു. മരക്കാര്‍- അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ പ്രദർശനമാണ് നടക്കുക. ഉത്സവ പ്രതീതിയോടെ കുഞ്ഞാലി മരക്കാരെ അറേബ്യന്‍ നഗരികള്‍ വരവേല്‍ക്കും. ലാല്‍ കെയര്‍ സൗദി അറേബ്യയാണ്  മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്‍റെ ഫാന്‍സ്‌ ഷോ ഇന്ന് (ബുധൻ) സംഘടിപ്പിക്കുന്നത്.

ജിദ്ദ, റിയാദ്, ദമാം, എന്നീ മൂന്ന്  നഗരങ്ങളിലും ഫാന്‍സ്‌ ഷോ ഉണ്ടായിരിക്കും. റിയാദില്‍ സിനിമാസിലും, ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ സിനിപോളിസിലുമാണ് ഫാന്‍സ്‌ ഷോ. ഇന്ന് രാത്രി 10.30 നാണ് ഷോ തുടങ്ങുന്നതെങ്കിലും 8.30 മുതല്‍ തന്നെ മാഷ്‌ അപ്പ്, ലക്കി ഡ്രോ തുടങ്ങിയ പരിപാടികള്‍ നടക്കും. ഒന്‍പത് സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ഫാന്‍സ്‌ ഷോ ടിക്കറ്റുകള്‍ മുഴുവനും വിറ്റുപോയിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്ന ഫാന്‍സ്‌ ഷോ ബുക്കിങ്ങിലൂടെ തെളിയിക്കപ്പെടുന്നത് മോഹന്‍ലാല്‍ എന്ന നടന്‍റെ താര പ്രഭാവമാണെന്ന് ലാല്‍ കെയര്‍ സൗദി അറേബ്യ പ്രസിഡന്‍റ് രഹനീഷ്, സെക്രട്ടറി ജിനേഷ്, സരിത്, വിഷ്ണു,  വൈശാഖ്, സുധീഷ്‌, ഇഗ്നേഷ്യസ് എന്നിവർ പറഞ്ഞു. 

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണു മരക്കാർ എത്തുന്നത്. മോഹന്‍ലാലിന് പുറമേ പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

MORE IN GULF
SHOW MORE